ADVERTISEMENT

മറയൂർ∙ 4 മാസമായി കുടിക്കാൻ വെള്ളമില്ല; ശുദ്ധജലത്തിനായി ദിവസേന നടക്കേണ്ടത് ഒന്നരക്കിലോമീറ്റർ. മറയൂർ പഞ്ചായത്തിലെ ആലത്തൂർ മാശിയിലെ 13 കുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ. മലനിരകളിലെല്ലാം നീരൊഴുക്കുള്ളപ്പോഴാണ് ഇവർ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടുന്നത്. കഴിഞ്ഞ 4 മാസമായി ഇവിടെ ശുദ്ധജലം ലഭിക്കുന്നില്ല. അധികൃതരുടെ ശ്രദ്ധയിൽ പലവട്ടം പ്രശ്നം എത്തിച്ചെങ്കിലും പരിഹാരം കണ്ടെത്താനായില്ല. കുട്ടികളെയും എടുത്തുവേണം പലർക്കും ഈ ദൂരം കുടിവെള്ളത്തിനായി സഞ്ചരിക്കാൻ. 

മറ്റ് ആവശ്യങ്ങൾക്കായുള്ള വെള്ളം ഒരു കിലോമീറ്റർ അകലെയുള്ള പൊതുകിണറിൽ നിന്നാണ് ശേഖരിക്കുന്നത്. പൊതുകിണർ വർഷങ്ങളായി ഉപയോഗിക്കാത്തതിനാൽ മലിനജലത്താൽ നിറഞ്ഞ അവസ്ഥയാണ്. പക്ഷേ, വേറെ നിവൃത്തിയില്ലെന്നാണു ജനങ്ങൾ പറയുന്നത്. ഈ വെള്ളം തന്നെയാണ് കുളിക്കാനും മറ്റും ഉപയോഗിക്കുന്നത്. പഞ്ചായത്ത് അധികൃതർ ആലത്തൂർ മാശിയിലെ ശുദ്ധജലക്ഷാമത്തിന്റെ അവസ്ഥ പരിശോധിച്ച് അടിയന്തരമായി വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

English Summary:

Residents of Alathur Mashi in Marayoor, Kerala are facing a severe water crisis, with 13 families deprived of clean drinking water for the past four months. The dire situation compels them to embark on a daily 1.5 km trek to secure this basic necessity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com