ADVERTISEMENT

തേക്കടി, രാമക്കൽമേട് യാത്ര 28ന്: തൊടുപുഴ∙ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള തേക്കടി, രാമക്കൽമേട് യാത്ര 28ന് രാവിലെ 6ന് തൊടുപുഴയിൽ നിന്ന് പുറപ്പെടും. ആദ്യം തേക്കടിയിലെത്തി ബോട്ടിങ് നടത്തും. തുടർന്ന് രാമക്കൽമേടിന് തിരിക്കും. കാഴ്ചകൾ കണ്ടതിനു ശേഷം 6ന് അവിടെ നിന്ന് പുറപ്പെട്ട് 9.30ന് തൊടുപുഴ സ്റ്റാൻഡിൽ തിരിച്ചെത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 665 രൂപയാണ് ചാർജ്. ബോട്ടിങ്, ഭക്ഷണം എന്നിവയുടെ ചാർജ് സ്വയം വഹിക്കണം. ബുക്കിങ് ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. 8304889896,

തോയിപ്ര പള്ളിയിൽ തിരുനാൾ 
കരിങ്കുന്നം∙ തോയിപ്ര ഉണ്ണിമിശിഹാ പള്ളിയിൽ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നു സമാപിക്കും. രാവിലെ 7.00: കുർബാന, 10.00 തിരുനാൾ കുർബാന, 11.30: പ്രദക്ഷിണം, 12.30: സമാപന പ്രാർഥന, സ്നേഹവിരുന്ന്.

വടംവലി മത്സരം ഇന്ന്
കരിങ്കുന്നം∙ സെന്റ് അഗസ്റ്റിൻസ് കെസിവൈഎൽ കരിങ്കുന്നം യൂണിറ്റ് സംഘടിപ്പിക്കുന്ന അതിരൂപതാതല വടംവലി മത്സരം ഇന്ന് 4ന് സെന്റ് അഗസ്റ്റിൻസ് പള്ളി മൈതാനത്ത് നടക്കും. 355 കിലോ വിഭാഗത്തിൽ 5 പേരടങ്ങുന്ന 16 ടീമുകൾ പങ്കെടുക്കും. 55,555 രൂപയാണ് ഒന്നാം സമ്മാനം. പങ്കെടുക്കുന്ന എല്ലാ ടീമുകൾ സമ്മാനം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com