ADVERTISEMENT

പാപ്പിനിശ്ശേരി ∙ വളപട്ടണം പുഴയിലൂടെ വാട്ടർ ടാക്സിയടക്കം ഓടിത്തുടങ്ങി. എന്നാൽ ബോട്ട് സർവീസ് നടത്തുന്ന മിക്ക ബോട്ട് ജെട്ടികളും തകർന്നു അപകട ഭീഷണി ഉയർത്തുന്നു. മാട്ടൂൽ-പറശ്ശിനിക്കടവ് ബോട്ട് സർവീസിന്റെ ഭാഗമായി ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന ബോട്ട് ജെട്ടികൾ വർഷങ്ങളായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നാണ് പരാതി. പാപ്പിനിശ്ശേരി വെസ്റ്റ് ബോട്ട് ജെട്ടിയിൽ തകർന്നുവീണ കൈവരി ഏറെക്കാലമായി യാത്രക്കാർക്ക് കടന്നുപോകേണ്ട വഴിയിൽ കിടക്കുന്നു. ഇരുമ്പുകമ്പികൾ തുരുമ്പെടുത്തു ജെട്ടിയിലെ മിക്ക കൈവരിയും തകർന്നു. വളപട്ടണം, മാങ്കടവ്, മാട്ടൂൽ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളും തകർച്ച നേരിടുന്നു. സ്ലാബുകളും തൂണുകളും കാലപ്പഴക്കത്താൽ ദ്രവിച്ച് അപകട സാധ്യത വർധിപ്പിക്കുന്നു.

മലബാർ ടൂറിസം പദ്ധതിയുടെ ഭാഗമായി പാപ്പിനിശ്ശേരിയിൽ ബോട്ട് ടെർമിനൽ നിർമിച്ച് ആകർഷകമാക്കുമെന്നു കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. ജലഗതാഗത വകുപ്പിന്റെ പറശ്ശിനിക്കടവിലെ പ്രധാന ബോട്ട് ടെർമിനൽ മാത്രമാണ് പുതുതായി നിർമാണം നടത്തി ആകർഷകമാക്കിയത്. നാട്ടുകാർ ഇപ്പോഴും ഈ അപകടവഴിയിലൂടെ തന്നെയാണ് ബോട്ട് യാത്രയ്ക്കായി കടന്നുവരുന്നത്.

സ്ഥിരം യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന ബോട്ട് ജെട്ടി തകർന്നു തുടങ്ങിയിട്ടും അറ്റകുറ്റപ്പണി ഇതുവരെ നടത്തിയില്ല. ബാക്കിയുള്ള കൈവരികളും ഏതു സമയവും തകർന്നു വീഴാവുന്ന നിലയിലാണുള്ളത്. നേരത്തെ 2 ബോട്ട് ഉണ്ടായിരുന്നപ്പോൾ കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നു. അപകട സാധ്യത വർധിപ്പിക്കുന്നതിനാൽ വേഗത്തിൽ പുതിയ ബോട്ട് ടെർമിനൽ നിർമിക്കണം.
 വി.കെ.ജാബിർ, പാപ്പിനിശ്ശേരി വെസ്റ്റ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com