‘തപാൽ വോട്ട് പോയെങ്കിൽ പോട്ടെ, വോട്ട് മുടക്കാൻ പറ്റില്ലല്ലോ’; തൊണ്ണൂറാം വയസിലും വോട്ട് ചെയ്ത് ജാനകി
Mail This Article
×
അഴീക്കോട് ∙ എൺപതു കഴിഞ്ഞവർക്കു തപാൽ വോട്ട് ഏർപ്പെടുത്തിയതും തൊട്ടടുത്ത വീടുകളിലൊക്കെ തപാൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർ വന്നുപോയതും തൊണ്ണൂറുകാരി അഴീക്കോട് ചാലിലെ ചോയിയോൻ ജാനകി അറിഞ്ഞത് ഏറെ വൈകിയാണ്. തപാൽ വോട്ട് പോയെങ്കിൽ പോട്ടെ, വോട്ട് മുടക്കാൻ പറ്റില്ലല്ലോ. അങ്ങനെ തൊണ്ണൂറാം വയസിലും പതിവുപോലെ ജാനകി നേരെ പോളിങ് ബൂത്തിലെത്തി.
അഴീക്കോട് രാമരാജ്യം യുപി സ്കൂളിൽ മകൾ ഗീതയ്ക്കൊപ്പം കാറിലാണെത്തിയത്. കാറിൽ രജിസ്റ്റർ എത്തിച്ച് ഒപ്പിടുവിക്കാനുള്ള സൗകര്യമുണ്ടെങ്കിലും മകളുടെ കൈ പിടിച്ചു കയറി ജാനകി ബൂത്തിലിരുന്നു. ഗീതയാണു സഹായി വോട്ട് ചെയ്തത്. തപാൽ വോട്ട് ചെയ്യാനാകാത്തതിനാൽ ജില്ലയിലെ പല ബൂത്തുകളിലും എൺപതു പിന്നിട്ടവർ നേരിട്ട് വോട്ട് ചെയ്യാനെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.