ADVERTISEMENT

കണ്ണൂർ∙ 31 ഫ്ലാറ്റ് വാഗണുകളിൽ ദേശീയപാതാ നിർമാണ നിർമാണ സാമഗ്രികളുമായി റോ–റോ സർവീസിനു സമാനമായ ചരക്ക് സർവീസ് ട്രെയിൻ കണ്ണൂരിലെത്തി. ട്രക്കുകൾ, എക്സകവേറ്ററുകൾ, മെറ്റൽ ക്രഷർ യൂണിറ്റുകൾ, ബിറ്റുമിൻ മിക്സിങ് പ്ലാന്റ്, റെഡി മിക്സ് യൂണിറ്റ് തുടങ്ങിയവയാണ് ഇൻഫ്രാ ലോജിസ്റ്റിക്സ് കമ്പനി കണ്ണൂരിലെത്തിച്ചത്.

കൂടുതൽ വാഹനങ്ങളും യന്ത്രങ്ങളുമെത്തുന്നതോടെ ദേശീയപാതാ നിർമാണ പ്രവർത്തനങ്ങളും വേഗത്തിലാകുമെന്നാണു കരുതുന്നത്. സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലാണ്. മിക്ക വില്ലേജുകളിലും നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നാണ് ദേശീയ പാത നിർമാണത്തിനായി ഇവയെത്തിച്ചത്. ഇന്നലെ രാത്രി 11നാണ് ട്രെയിൻ കണ്ണൂരെത്തിയത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ യാർഡിലേക്ക് മാറ്റിയ ശേഷം അവിടെ നിന്നാകും എത്തിച്ച മെഷീനുകൾ പുറത്തെത്തിക്കുന്നത്. രാത്രിയിൽ ഇവിടെ നിന്നു സാധനങ്ങൾ മാറ്റാൻ നിയന്ത്രണമുണ്ട്. കന്റോൺമെന്റ് മേഖലയിലേക്കുള്ള മെഷീനുകൾ എത്തിക്കുമ്പോഴും സ്റ്റേഷന്റെ കിഴക്കു ഭാഗത്തെ ട്രാക്കിൽ നിന്നാണു സാധനങ്ങൾ പുറത്തിറക്കുന്നത്.

ട്രാക്കിലെ ഗതാഗതത്തിരക്ക് കണക്കിലെടുത്താണ് ഓരോ സ്ഥലത്തും ട്രെയിൻ കടത്തി വിട്ടത്. അതിനാൽ വളരെ സാവധാനം വൈകിയാണ് ട്രെയിൻ കണ്ണൂരെത്തിയത്. ഒറ്റത്തവണ സർവീസായാണ് സാധനങ്ങൾ എത്തിച്ചത്. റോഡ് മാർഗം യന്ത്രഭാഗങ്ങൾ മറ്റൊരു സ്ഥലത്തെത്തിക്കുന്നതിനേക്കാൾ വളരെയധികം ചെലവു കുറഞ്ഞ മാർഗമാണിത്. 

English Summary: 31 flat wagons, RORO arrived; Carrying materials to show the way to development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com