ADVERTISEMENT

തലശ്ശേരി∙ കേരള ടൂറിസത്തിന്റെ വളർച്ചയ്ക്കായി മലബാറിന്റെ ടൂറിസം സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തലശ്ശേരി മണ്ഡലം മൊത്തത്തിൽ ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.ഇല്ലിക്കുന്നിൽ ഗുണ്ടർട്ട് മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മലയാള ഭാഷയുടെയും അച്ചടിയുടെയും രംഗത്ത് ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ സ്ഥാനം വാക്കുകൾക്കതീതമാണ്.

ഇനി മുതൽ കേരള ടൂറിസത്തിന്റെ പ്രചാരണ പരിപാടിയിൽ മുന്നിൽ തലശ്ശേരിയിലെ ഗുണ്ടർട്ട് മ്യൂസിയവുമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. എ.എൻ. ഷംസീർ എംഎൽഎ അധ്യക്ഷത വഹിച്ചു. സിഎസ്ഐ മലബാർ രൂപതാ ബിഷപ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ വിശിഷ്ടാതിഥി ആയിരുന്നു. നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി, അംഗം വി. മജ്മ, സബ് കലക്ടർ അനുകുമാരി, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഇൻചാർജ് സി.പി. ജയരാജ് എന്നിവർ പ്രസംഗിച്ചു.

ഗുണ്ടർട്ട് 20 വർഷക്കാലം താമസിച്ച ഇല്ലിക്കുന്നിലെ ബംഗ്ലാവ് തലശ്ശേരി പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 2.21 കോടി രൂപാ ചെലവിലാണ് ഗുണ്ടർട്ട് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. മ്യൂസിയം ഒരുക്കാൻ നേതൃത്വം നൽകിയ ക്യൂറേറ്റർ യോഗേഷ് ശ്രീനിവാസിന് മന്ത്രി ഉപഹാരം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com