ADVERTISEMENT

പാനൂർ ∙ ബസ് സ്റ്റാൻഡിലെ പൂവാലശല്യവും അസാന്മാർഗിക പ്രവർത്തനങ്ങളും തടയാൻ പൊലീസ് നടപടി ആരംഭിച്ചു. രാവിലെയും വൈകിട്ടും സ്റ്റാൻഡിലും പരിസരത്തും പൊലീസ് നിരീക്ഷണം ശക്തമാക്കും. ലഹരിമരുന്ന് മാഫിയ സംഘം സ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി സൂചന പൊലീസിനു ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രത പാലിക്കുന്നത്.കുട്ടികളെ ലക്ഷ്യമിട്ടാണ് സംഘമെത്തുന്നു എന്നതാണ് വിവരം.

ഇതിന്റെ അടിസ്ഥാനത്തിൽ സംശയകരമായ സാഹചര്യത്തി‍ൽ കാണുന്നവരെ ചോദ്യം ചെയ്യും. കുറച്ചു മാസങ്ങളായി പൂവാലന്മാരുടെ ശല്യവും സ്റ്റാൻഡിലും പരിസരത്തുമുണ്ട്. സ്റ്റാൻഡിനകത്ത് പ്രത്യേക പേരിലറിയപ്പെടുന്ന കോർണറുകൾ കുട്ടികളെ കേന്ദ്രീകരിച്ചുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി കുട്ടികളാണ് അവിടെ എത്തുന്നത്.പെൺകുട്ടികളെ വഴി തെറ്റിക്കുന്ന റാക്കറ്റുകളാണ് കോർണറുകളിൽ സംഗമിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പരാതികൾ ഉയർന്നതാണ്. സ്റ്റാൻഡിൽ പ്രധാന സ്ഥലത്തെല്ലാം നിരീക്ഷണ ക്യാമറകളുണ്ടെങ്കിലും കുട്ടികൾ വലിയ കാര്യമാക്കാറില്ല.പൊലീസ് സ്റ്റേഷനിലെ കൺട്രോൾ മുറിയിൽ ഇവയുടെ ദൃശ്യം തെളിയുന്ന കാര്യം സ്റ്റാൻഡിലെത്തുന്ന കുട്ടികളുടെ ശ്രദ്ധയിൽ പെടുത്താൻ ക്യാമറ നിരീക്ഷണത്തിലാണെന്ന സ്റ്റിക്കർ പതിച്ചു.അനാവശ്യമായി സ്റ്റാൻഡിൽ അലഞ്ഞു തിരിയുന്ന വിദ്യാർ‍ഥികൾ ഇനി പൊലീസ് പിടിയിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com