ADVERTISEMENT

കണ്ണൂർ∙ ആധാർ നമ്പർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാനുള്ള ഹെൽപ് ഡെസ്കുകൾ കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രവർത്തനം തുടങ്ങി. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടർപട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആധാർ ബന്ധിപ്പിക്കാൻ നിലവിലുള്ള വോട്ടർമാർക്ക് ഫോറം 6ബി, പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നവർക്ക് ഫോറം 6 എന്നിവയാണ് ആവശ്യം. മതിയായ കാരണങ്ങളാൽ ആധാർ നമ്പർ നൽകാൻ കഴിയാത്തവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കില്ല.

ആധാർ വിവരങ്ങൾ യുഐഡിഎഐയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ആധാർ വോൾട്ടിലാണ് സൂക്ഷിക്കുന്നത്. ഓൺലൈനിലല്ലാതെ ലഭിക്കുന്ന 6ബി ഫോമുകൾ അതത് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരുടെ ഇരട്ടപ്പൂട്ട് സംവിധാനത്തിൽ സുരക്ഷിതമായിരിക്കും. 2016ലെ ആധാർ നിയമം സെക്‌ഷൻ 37 അനുസരിച്ച് ആധാർ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കും.

www.nvsp.in എന്ന വെബ്‌സൈറ്റിലൂടെയോ വോട്ടർ ഹെൽപ്‌ലൈൻ ആപ് വഴിയോ ആധാർ ഇലക്‌ഷൻ ഐഡി കാർഡുമായി ബന്ധിപ്പിക്കാം. ഹെൽപ് ഡെസ്‌ക് കലക്ടർ എസ്.ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എഡിഎം കെ.കെ.ദിവാകരൻ, ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ് എന്നിവർ പ്രസംഗിച്ചു. ഇതുസംബന്ധിച്ച് കലക്ടറേറ്റിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സ്വീപ് പ്രതിനിധികളുടെയും യോഗവും ചേർന്നു.

ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ അബ്ദുൽ കരീം ചേലേരി (ഐയുഎംഎൽ), സുഭാഷ് അയ്യോത്ത് (ജെഡിഎസ്), എം.ഉണ്ണിക്കൃഷ്ണൻ (കോൺഗ്രസ് എസ്), ജോൺസൺ പി. തോമസ് (ആർഎസ്പി), ജില്ലാ ഇൻഫർമേഷൻ ഓഫിസർ ഇ.കെ.പത്മനാഭൻ, ജില്ലാ യൂത്ത് ഓഫിസർ കെ.രമ്യ, ഇലക്‌ഷൻ ലിറ്ററസി ക്ലബ് കോ–ഓർഡിനേറ്റർ (എച്ച്എസ്എസ്) എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com