ADVERTISEMENT

തളിപ്പറമ്പ്∙ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, കീഴാറ്റൂർ ഗവ. എൽപി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിയാണ് ഞാൻ. തെരുവുനായ്ക്കളുടെ ശല്യം മൂലം കുട്ടികളായ ഞങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ സാധിക്കുന്നില്ല... വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു....സ്കൂൾ മുറ്റത്ത് സ്വൈര്യവിഹാരം നടത്തുന്ന തെരുവുനായ്ക്കളെ പേടിച്ച് ഒടുവിൽ കീഴാറ്റൂർ എൽപി സ്കൂൾ വിദ്യാർഥികൾ സംസ്ഥാന മുഖ്യമന്ത്രിക്ക് പരാതി അയക്കുകയാണ്.

തളിപ്പറമ്പ് കീഴാറ്റൂർ ഗവ എൽപി സ്കൂളിന്റെ ഭക്ഷണ മുറിയിൽ തമ്പടിച്ച തെരുവുനായ്ക്കൾ.

സ്കൂൾ മുറ്റത്തും സ്റ്റേജിലെ ഭക്ഷണ മുറിയിലും തമ്പടിക്കുന്ന നായ്ക്കൾ വിദ്യാർഥികൾക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. വൈകിട്ട് സ്കൂൾ വിടുന്ന സമയത്ത് അധ്യാപകർ പുറത്തിറങ്ങി സ്കൂൾ മുറ്റത്ത് തമ്പടിച്ച തെരുവുനായ്ക്കളെ ഓടിച്ച ശേഷമാണ് വിദ്യാർഥികളെ പുറത്തിറക്കി സ്കൂൾ ബസിൽ കയറ്റി വിടുന്നത്.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ സ്കൂൾ സ്റ്റേജിലെ ഭക്ഷണ മുറിയിൽ ഉണ്ടായിരുന്ന നായ്ക്കളെ ഓടിക്കാൻ ശ്രമിച്ച അധ്യാപകന് നേരെ നായകൾ കുരച്ച് ചാടി വന്നത് ഭീതി പരത്തിയിരുന്നു. ഇവയുടെ ശല്യം രൂക്ഷമായതോടെ ഇന്റർവെൽ സമയത്ത് അധ്യാപകരുടെ സാന്നിധ്യത്തിൽ മാത്രമേ വിദ്യാർഥികൾക്ക് പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണ്. ഇതേ തുടർന്നാണ് വിദ്യാർഥികൾ ഒത്തു ചേർന്ന് മുഖ്യമന്ത്രിക്ക് കത്തയക്കാൻ തീരുമാനിച്ചത്.

കല്യാട് 8 കോഴികളെ നായ്ക്കൾ കൊന്നു

ശ്രീകണ്ഠപുരം∙ കല്ല്യാട് സ്കൂളിനടുത്ത് പി.കെ.ബാലഗോപാലന്റെ 8 കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. വീട്ടിൽ നിന്ന് പുറത്തു പോയ സമയത്തായിരുന്നു നായ്ക്കളുടെ അക്രമം നടന്നത്. ഇതിൽ 6 എണ്ണത്തെ നായ്ക്കൾ തിന്നു. 2 എണ്ണത്തെ കൊന്നിടുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com