ADVERTISEMENT
പുതിയങ്ങാടി ∙ തീരദേശ വാസികൾക്ക് ആശ്വാസമായി മാട്ടൂൽ, മാടായി പഞ്ചായത്തുകളിലെ തീരദേശത്തു കടൽഭിത്തി നിർമാണം പുരോഗമിക്കുന്നു. 16 കോടി രൂപ ചെലവിലാണ് 2820 മീറ്റർ നീളത്തിൽ സംരക്ഷണ കടൽ ഭിത്തി നിർമിക്കുന്നത്. സുരക്ഷിതത്വം ഉറപ്പു വരുത്താനും വിനോദ സഞ്ചാര വികസനത്തിനും പദ്ധതി ഗുണം ചെയ്യും. മാടായി പഞ്ചായത്തിലെ പുതിയങ്ങാടി 250 മീറ്റർ, നീരൊഴുക്കും ചാൽ 892 മീറ്റർ, മാട്ടൂൽ പഞ്ചായത്തിലെ കക്കാടൻ ചാൽ 218 മീറ്റർ, ബാവുവളപ്പ് 798 മീറ്റർ, മാട്ടൂൽ സെൻട്രൽ 365 മീറ്റർ, സൗത്ത് 297 മീറ്റർ എന്നിങ്ങനെയാണ് ഭിത്തി നിർമിക്കേണ്ടത്. ഇടക്കാലത്തു നിർമാണം നിലച്ച അവസ്ഥയായിരുന്നു. ഇതു  മനോരമ വാർത്തയാക്കിയിരുന്നു. മാടായി പഞ്ചായത്തിലെ നീരൊഴുക്കും ചാൽ, മാട്ടൂൽ പഞ്ചായത്തിലെ കക്കാടൻ ചാൽ എന്നിവിടങ്ങളിലാണ് ഇപ്പോൾ പണി പുരോഗമിക്കുന്നത്. ഇരു ഭാഗങ്ങളിലുമായി 400 മീറ്റർ പൂർത്തിയായി കഴിഞ്ഞു.  വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി എം.വിജിൻ എംഎൽഎ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com