ADVERTISEMENT

കണ്ണൂർ∙ ഫെഡറലിസത്തിനെതിരായ ആക്രമണത്തിന്‌ ആർഎസ്‌എസ്‌ ഗവർണറെ ഉപയോഗിക്കുകയാണെന്നു സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം എം.എ. ബേബി. ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.‘കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കുകയാണു ഗവർണറുടെ ലക്ഷ്യം. പ്രത്യേക ലക്ഷ്യം നടപ്പാക്കുന്നതിനുള്ള വിക്രിയകളാണ്‌ എല്ലാ നടപടിക്രമങ്ങളും ലംഘിച്ച്‌ ഗവർണർ നടത്തുന്നത്‌. രാഷ്‌ട്രീയ ഭിക്ഷാംദേഹിയുടെ ഭാഷയാണ്‌ ഗവർണർക്ക്‌. നരേന്ദ്രമോദിക്കും അമിത്‌ഷായ്‌ക്കും പ്രീതി നഷ്ടപ്പെടുന്നതുവരെയെ ഗവർണറായുണ്ടാകൂവെന്ന്‌ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ഓർക്കണം.’ എം.എ.ബേബി പറഞ്ഞു.

വിദ്യാഭ്യാസ സംരക്ഷണ സമിതി ചെയർമാൻ പി.കമാൽകുട്ടി അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ഡോ. വി.ശിവദാസൻ എംപി, കെ.വി.സുമേഷ് എംഎൽഎ, എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി. സഹദേവൻ, വിദ്യാഭ്യാസ സംരക്ഷണ സമിതി ജനറൽ കൺവീനർ എ.നിശാന്ത്, സി.പി.മുരളി, ജോയി കൊന്നക്കൽ , പി.പി.ദിവാകരൻ, ടി.എൻ. ശിവശങ്കരൻ , കെ.പി.ചന്ദ്രൻ, കെ.കെ. ജയപ്രകാശ്, കാസിം ഇരിക്കൂർ, ജോജി ആനത്തോട്ടം, കെ.സി.ജേക്കബ്, ജോസ് ചെമ്പേരി, വി.കെ. രമേശൻ, പി.ജയരാജൻ, ടി.വി.രാജേഷ്, എം.പ്രകാശൻ, സി.കൃഷ്ണൻ, കെ.പി.വി. പ്രീത, എം.വി.സരള, എ.കെ.ബീന, എം.ഷാജർ, വൈഷ്ണവ് മഹേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com