ADVERTISEMENT

തലശ്ശേരി ∙ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭ ആരോഗ്യ വിഭാഗം പരിശോധന തുടരുന്നു. നഗരത്തിലെ 12 കടകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. തലശ്ശേരി സീവ്യു പാർക്കിലെ തലശ്ശേരി റസ്റ്ററന്റ്, കോടതി പരിസരത്തെ സീപാരിസ്, കുയ്യാലി ഗേറ്റിന് സമീപത്തെ എവിവി റസ്റ്ററന്റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ സാധനങ്ങൾ കണ്ടെടുത്തത്.

പഴകിയ ചിക്കൻകറി, ചിക്കൻ ഫ്രൈ, പൊറോട്ട, ചോറ്, ചപ്പാത്തി, ന്യൂഡിൽസ്, കറി മസാലകൾ, പൊരിച്ച മീൻ, ബിരിയാണി റൈസ്, ഭക്ഷ്യയോഗ്യമല്ലാത്ത പച്ചക്കറികൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടിസ് നൽകി. ഹെൽത്ത് സൂപ്രവൈസർ കെ. പ്രമോദ്, എച്ച്ഐമാരായ വി.പി. ബാബു, കെ. ബാബു, അരുൺ എസ്.നായർ എന്നിവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com