ADVERTISEMENT

കണ്ണൂർ∙ വീട്ടിൽ വിശ്രമിക്കുന്ന ജെമിനി ശങ്കരനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. ക്ഷീണത്തോടെ കട്ടിൽ കിടക്കുകയായിരുന്ന ജെമിനി ശങ്കരൻ മുഖ്യമന്ത്രിയെ കണ്ടതോടെ ഊർജം വീണ്ടെടുത്തു. മക്കളുടെ സഹായത്തോടെ എഴുന്നേറ്റിരുന്ന ശങ്കരൻ പിണറായിയെ സ്നേഹത്തോടെ സ്വാഗതം ചെയ്തു. ‘നല്ല ക്ഷീണമുണ്ട്’ – മുഖ്യമന്ത്രിയോട് ശങ്കരൻ പറഞ്ഞു. 4 ദിവസമായി അച്ഛൻ ഭക്ഷണം കഴിക്കുന്നതു കുറവാണെന്നു ശങ്കരന്റെ മക്കളായ അജയ് ശങ്കറും അശോക് ശങ്കറും മുഖ്യമന്ത്രിയെ അറിയിച്ചു.

എന്തെങ്കിലും കഴിക്കണമെന്നു സുഹൃത്തിനോടു മുഖ്യമന്ത്രിയുടെ സ്നേഹപൂർവമായ നിർബന്ധത്തിന് ശങ്കരൻ വഴങ്ങി. മുഖ്യമന്ത്രി തന്നെ ജെമിനി ശങ്കരന് ഇളനീർ വെള്ളം കൊടുത്തു. ഇളനീർ വെള്ളം മുഴുവൻ കുടിച്ചയുടനെ മുഖ്യമന്ത്രി നൽകിയ മധുരവും അദ്ദേഹം കഴിച്ചു.വീട്ടിൽ വന്ന അതിഥിക്ക് മധുരം നൽകിയതു ശങ്കരനാണ്. മുഖ്യമന്ത്രിയും മധുരം കഴിച്ച് സ്നേഹം പങ്കിട്ടു. കണ്ണൂർ വാരത്തെ വീട്ടിൽ ഇന്നലെ വൈകിട്ട് 3.10ന് എത്തിയ അദ്ദേഹം 20 മിനിട്ടോളം വീട്ടിൽ ചെലവഴിച്ചു. നടക്കാൻ അൽപം വിഷമമുണ്ടെന്നും അതുകൊണ്ട് ശുചിമുറിയിൽ പോകാൻ പ്രയാസമുണ്ടെന്നും ജെമിനി ശങ്കരൻ മുഖ്യമന്ത്രിയോട് പറഞ്ഞു.

ശുചിമുറിയിലേക്കു പോകുമ്പോൾ പരസഹായത്തോടെ വാക്കർ നിർബന്ധമായും ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. ഭക്ഷണവും മരുന്നും കൃത്യമായി കഴിക്കണമെന്നു കൂടി നിർദേശിച്ചാണ് പിണറായി മടങ്ങിയത്. ജെമിനി ശങ്കരന്റെ മകൾ രേണുക ശങ്കർ, മരുമകൾ പൂർണിമ എന്നിവരും വാരത്തെ വീട്ടിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com