പുതിയ സ്കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു
Mail This Article
മുഴപ്പിലങ്ങാട്∙ സംസ്ഥാനത്തെ 97 സ്കൂളുകളിൽ പുതിയതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഴപ്പിലങ്ങാട് ജിഎച്ച്എച്ച്എസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ‘7 വർഷം മുൻപ്, അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു കേരളത്തിലെ പൊതുവിദ്യാലയങ്ങൾ. അതു മാറി. 5 ലക്ഷം വിദ്യാർഥികൾ കൊഴിഞ്ഞു പോയിടത്ത്, കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം 10 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പുതിയതായി ചേർന്നു. അക്കാദമിക് നിലവാരമുയർന്നു. വിദ്യാഭ്യാസ മേഖലയിലെ ഈ ഉണർവിനെയാണ് നീതി ആയോഗ് അംഗീകരിച്ചത്.’
മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ മുഴപ്പിലങ്ങാട് ഗവ.എച്ച്എസ്എസ്, കണ്ണാടിപ്പറമ്പ് ജിഎച്ച്എസ്എസ്, പാലയാട് ജിഎച്ച്എസ്എസ്, ആറളം ഫാം ജിഎച്ച്എസ്എസ്, പാനൂർ നരിക്കോട്മല ജിഎൽപിഎസ്, വയക്കര ഗവ. യുപി സ്കൂൾ, കാർത്തികപുരം ജിവിഎച്ച്എസ്എസ് എന്നിവയുടെ പുതിയ കെട്ടിടങ്ങളാണ് ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മുഴപ്പിലങ്ങാട് ജിഎച്ച്എച്ച്എസിൽ ലിറ്റിൽ കൈറ്റ് യൂണിറ്റ് അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
വി.ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത, കൈറ്റ് സിഇഒ അൻവർ സാദത്ത്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കോങ്കി രവീന്ദ്രൻ, കെ.വി. ബിജു, ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. റോജ, ഗ്രാമ പഞ്ചായത്തംഗം കെ.ലക്ഷ്മി,
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, എഡിപിഐ സി.എ. സന്തോഷ്, ഡോ.സി. രാമകൃഷ്ണൻ, ഡിഡിഇ വി.എ. ശശീന്ദ്രവ്യാസ്, ആർഡിഡി കെ.എച്ച്. സാജൻ, എ.ഡി. ഉദയകുമാരി, ഡയറ്റ് പ്രിൻസിപ്പൽ പി .വി. പ്രേമരാജൻ, എസ്എസ്കെ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ഇ.സി. വിനോദ്, പിടിഎ പ്രസിഡന്റ് ടി. പ്രജീഷ്, സ്കൂൾ പ്രിൻസിപ്പൽ എൻ.സജീവൻ, പ്രധാനാധ്യാപിക കെ.ശൈലജ എന്നിവർ പ്രസംഗിച്ചു.