റോഡിലേക്ക് തള്ളി ബോട്ടിൽ ബൂത്ത്; അപകടക്കെണി
Mail This Article
×
ന്യൂമാഹി ∙ പെരിങ്ങാടി പോസ്റ്റ് ഓഫിസ് ഒളവിലം റോഡിൽ മദ്രസത്തുൽ ഖാദിരിയയുടെ മുൻവശത്തെ ബോട്ടിൽ ബൂത്ത് അപകടക്കെണിയാകുന്നു. റോഡിലേക്ക് തള്ളിയ നിലയിലാണു ബോട്ടിൽ ബൂത്ത്. ഇതു ഡ്രൈവർമാർക്കും കാൽനട യാത്രക്കാർക്കും ദുരിതമാകുകയാണ്. ശ്രദ്ധ തെറ്റിയാൽ കാൽനട യാത്രക്കാരും വാഹനങ്ങളും അപകടത്തിൽ പെടും. റോഡിന്റെ വളവിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചത് ശരിയായ രീതി അല്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. തോന്നിയതു പോലെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചത് ഗുണത്തേക്കാൾ അപകടത്തിനു വഴിയായി മാറുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.