ADVERTISEMENT

ഏര്യം ∙ ഏര്യം വിദ്യാമിത്രം യുപി സ്കൂളിൽ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ–കൊളാഷ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർഥികൾ ലഹരിവിരുദ്ധ ബാഡ്ജ് ധരിച്ചു. ലാലി വർഗീസിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ.സി.മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് പെടേന, കെ.സി.ഉണ്ണിക്കൃഷ്ണൻ, എം.ശ്രുതി, കെ.വി.സുഗേഷ്, യു.അഞ്ജിമ എന്നിവർ പ്രസംഗിച്ചു.

പെരിങ്ങോം∙മുസ്‌ലിം ജുമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് പെരിങ്ങോം പൊലീസ് സബ് ഇൻസ്പെക്ടർ എൻ.പി.രാഘവൻ ഉദ്ഘാടനം ചെയ്തു. കൊട്ടില മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഖത്തീബ്കാസിം ഫൈസി, ഇക്ബാൽ മംഗലശ്ശേരി, ടി.കെ.കരീം, റഹീം ഉഴിച്ചി, എൻ.ഗഫൂർ, പി.ബഷീർ, അഷറഫ് മൗലവി, കണ്ടത്തിൽ അഷറഫ് പ്രസംഗിച്ചു.

രാമന്തളി ∙ രാജ്യാന്തര ലഹരിമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഹെൽത്ത് ക്ലബ് വടക്കുമ്പാട് ഗവ.യുപി സ്കൂളിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞാ ദിനാചരണവും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എം.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ഗിരീഷ്, ജെഎച്ച്ഐ പി.കെ.പ്രിയ എന്നിവർ ക്ലാസെടുത്തു.

പയ്യന്നൂർ ∙ ലഹരിക്കെതിരെ സമൂഹത്തിലേക്ക് എന്ന സന്ദേശവുമായി എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റ് ഫ്ലാഷ് മോബും സംഗീത നൃത്ത ശിൽപവും സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. എസ്ഐ എം.വി.ഷീജു ലഹരി വിരുദ്ധ സന്ദേശം നൽകി. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഗോപിക, പ്രോഗ്രാം ഓഫിസർ പി.പി.നിഷ എന്നിവർ പ്രസംഗിച്ചു.

പയ്യന്നൂർ ∙ പയ്യന്നൂർ കോളജ് എൻസിസി ലഹരി വിരുദ്ധ ദിനം ആചരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫിസർ വി.വി.ഷാജി ക്ലാസ് എടുത്തു.  പ്രിൻസിപ്പൽ ഡോ.വി.എം.സന്തോഷ്‌ അധ്യക്ഷത വഹിച്ചു. എൻസിസി ഓഫിസർ ക്യാപ്റ്റൻ ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, സീനിയർ അണ്ടർ ഓഫിസർ മധുകുമാർ എന്നിവർ പ്രസംഗിച്ചു.

കന്നിക്കളം∙അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ മലയോര മേഖലയിലെ സ്കൂളുകളിൽ ലഹരി വിരുദ്ധ പരിപാടികൾ അവതരിപ്പിച്ചു. കന്നിക്കളം ആർക്കെ എയ്ഞ്ചൽസ് സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും നടത്തി. ചെറുപുഴ എസ്ഐ എം.പി.ഷാജി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷാലി ജോസ് അധ്യക്ഷത വഹിച്ചു. സിവിൽ പൊലീസ് ഓഫിസർ എൻ.പി.സഹദേവൻ ലഹരി വിരുദ്ധ ക്ലാസെടുത്തു.

കാക്കയംചാൽ∙ സെന്റ് മേരീസ് ഹൈസ്കൂളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തു നിന്നാരംഭിച്ച കൂട്ടയോട്ടത്തിൽ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എഡിഎസ്‌യു, എൻസിസി, കായിക താരങ്ങൾ, ജെആർസി തുടങ്ങിയവർ  പങ്കെടുത്തു. ടെന്നി തോമസ് അധ്യക്ഷത വഹിച്ചു. എൻസിസി ഓഫിസർ സജീഷ് ടി.മാത്യു പ്രഭാഷണം നടത്തി.

പ്രാപ്പൊയിൽ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളും ജനമൈത്രി പൊലീസും ചേർന്നു സംഘടിപ്പിച്ച കൂട്ടയോട്ടം ചെറുപുഴ എസ്ഐ എം.പി.ഷാജി ഫ്ലാഗ് ഓഫ് ചെയ്തു.  സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ചെറുപുഴ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച കൂട്ടയോട്ടം പ്രാപ്പൊയിലിൽ സമാപിച്ചു.

ചെറുപുഴ∙ ജെഎം യുപി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡന്റ് കെ.വി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി.എൻ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ.വേണുഗോപാൽ, കെ.സത്യവതി, ഇ.ജയചന്ദ്രൻ, പി.നിഷ, നിഹാര ഗിരീഷ് എന്നിവർ പ്രസംഗിച്ചു.

ലഹരിക്കെതിരേ ‘തുള്ളിക്കയറി’ സപര്യ

പിലാത്തറ∙ യുവ സമൂഹം  ലഹരിക്കടിമകളാകരുതെന്ന സന്ദേശവുമായി ലഹരി വിരുദ്ധ ദിനത്തിൽ  പിലാത്തറ മേരീ മാതാ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി  സപര്യ രാജ് നടത്തിയ ലഹരി വിരുദ്ധ ഓട്ടൻതുള്ളൽ ശ്രദ്ധയമായി. ലഹരിയുടെ ദൂഷ്യഫലങ്ങൾ  രക്ഷിതാക്കളുടെ മനോവേദനയും  കുഞ്ചന്റെ പാട്ടിന്റെ ഈണത്തിൽ നർമത്തിൽ സപര്യ രാജ് സ്കൂളിൽ അവതരിപ്പിച്ചു. കുട്ടമത്ത് ജനാർദനൻ ആശാനാണ് ഗുരു.ലഹരിക്കെതിരെയുള്ള ഓട്ടൻതുള്ളൽ പാട്ട് രചിച്ചതു പ്രശാന്ത് ബാബു കൈതപ്രമാണ്. പിന്നണിയിൽ  പ്രശാന്ത് വെങ്ങരയും  മണികണ്ഠ ദാസ് കുട്ടമത്തുമാണ്. ക്ഷേത്രങ്ങളിലും ആഘോഷ പരിപാടികളിലും ഓട്ടൻതുള്ളൽ അവതരിപ്പിച്ചു വരുന്ന സപര്യ രാജ് കേന്ദ്ര സർക്കാർ സാംസ്കാരിക വകുപ്പ് കൾചറൽ ടാലന്റ്  സ്കോളർഷിപ് നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com