ADVERTISEMENT

പയ്യന്നൂർ ∙ യുട്യൂബ് ചാനലിലൂടെ കച്ചേരിയും സിനിമ ഗാനങ്ങളും കേട്ട് ആരാധകരായി മാറിയ നല്ലൊരു ആസ്വാദക സംഘം ഹരീഷ് ശിവരാമകൃഷ്ണന്റെ കച്ചേരി നേരിട്ടാസ്വദിക്കാൻ തുരീയം സംഗീതോത്സവ സദസ്സിലെത്തി. പോത്താങ്കണ്ടം ആനന്ദഭവനം 18-ാമത് തുരീയം സംഗീതോത്സവത്തിന്റെ രണ്ടാം ദിന വേദി ധന്യമാക്കാൻ എത്തിയത് എൻജിനീയർ കൂടിയായ ലോക പ്രശസ്ത സംഗീതജ്ഞൻ ഹരീഷ് ശിവരാമകൃഷ്ണനായിരുന്നു.

കോരിച്ചൊരിയുന്ന മഴയെ കൂസാതെ ആസ്വാദകർ വേദിയിലേക്ക് ഒഴുകി എത്തുകയായിരുന്നു. ശബ്ദ മാധുരിയിൽ ആകൃഷ്ടരായി ഹരീഷ് ശിവരാമകൃഷ്ണന്റെ ആരാധകാരായി തീർന്ന ആസ്വാദകർ ഈ സംഗീതജ്ഞനെ ഒരു നോക്ക് കാണുക എന്ന ലക്ഷ്യം കൂടി മഴയെ കൂസാതെ സദസ്സിൽ എത്തി സ്ഥാനം പിടിച്ചതിന്റെ പിന്നിലുണ്ടായിരുന്നു. ആർ.അംബിക പ്രസാദ് (വയലിൻ), കടയ്ക്കാവൂർ രാജേഷ് നാഥ് (മൃദംഗം), വെള്ളാട്ടന്നൂർ ശ്രീജിത്ത് (ഘടം) എന്നിവർ പിന്നണിയിലുണ്ടായിരുന്നു.

തുരീയം സംഗീതോത്സവത്തിൽ ഇന്ന് കോട്ടയം ജമനീഷ് ഭാഗവതർ

ലോകപ്രശസ്ത സംഗീതജ്ഞരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ തുരീയം സംഗീതോത്സവത്തിൽ ഇന്ന് പാടുന്ന കോട്ടയം ജമനീഷ് ഭാഗവതർ തുരീയം സംഗീതോത്സവത്തിലൂടെ ലോക പ്രശസ്തി നേടിയ സംഗീതജ്ഞനാണ്. ഏഴാം വയസ്സിൽ സംഗീത പഠനം തുടങ്ങി സംഗീതം ഐച്ഛിക വിഷയമാക്കി കോളജ് പഠനം പൂർത്തീകരിച്ച ജമനീഷ് സംഗീത ലോകത്ത് സജീവമായി.

2014 മുതൽ തുരീയം സംഗീതോത്സവത്തിൽ സ്ഥിരം സാന്നിധ്യമാണ്. പത്‌രി സതീഷ് കുമാർ, എം.എ.സുന്ദരേശൻ, മാന്നാർ ഗുഡി ഈശ്വരൻ, ബി.ഹരികുമാർ തുടങ്ങി പ്രശസ്ത മേളക്കാർക്കൊപ്പം തുരീയം വേദി പങ്കിടാൻ അവസരം ലഭിച്ചതോടെ ജമനീഷ് ഭാഗവതർ ലോക പ്രശസ്ത സംഗീത പ്രതിഭകളുടെ പട്ടികയിലെത്തി.

അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ തുരീയം വേദിയിൽ നിന്ന് നേരെ അമേരിക്കയിലേക്ക് 3 മാസത്തെ പരിപാടിക്കായി പോകും. സായി രക്ഷിത് (വയലിൻ), ഡോ.തിരുവാരൂർ ഭക്തവത്സലം (മൃദംഗം), ചന്ദ്രശേഖര ശർമ (ഘടം) എന്നിവർ പിന്നണിയിൽ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com