ADVERTISEMENT

മയ്യിൽ ∙മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാന കവാടത്തിനു മുന്നിലെ സീബ്രാലൈൻ മാഞ്ഞത് അപകടഭീഷണിയായി മാറുന്നു. വാഹന തിരക്കേറിയ റോഡിലൂടെ ഏറെ ഭീതിയോടെയാണ് കുട്ടികൾ അടക്കമുള്ളവർ റോഡ് കുറുകെകടക്കുന്നത്. വർഷങ്ങൾക്കു മുൻപ് വികസന പ്രവൃത്തിയുടെ ഭാഗമായി വരഞ്ഞ വരകൾ ഒരുവശം പൂർണമായി മായുകയും മറുഭാഗത്തെ വെള്ള നിറത്തിനു മങ്ങലേൽക്കുകയും ചെയ്തു. നിറം മങ്ങി നിലകൊള്ളുന്ന വരകൾ ‍ഡ്രൈവർമാർക്ക് ഒറ്റനോട്ടത്തിൽ കാണാൻ പറ്റാത്ത സ്ഥിതിയാണ്. 

പരിസരങ്ങളിൽ സ്കൂൾ സംബന്ധമായ സൂചന ബോർഡും, സീബ്രാലൈനും ഇല്ലാത്ത റോഡിലൂടെ ദൂരദേശങ്ങളിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കും മറ്റും അമിതവേഗത്തിലാണ് വാഹനങ്ങൾ  കടന്നു പോകുന്നത്. അപകടങ്ങൾ പതിയിരിക്കുന്ന റോഡിൽ സീബ്രാലൈൻ പുനഃസ്ഥാപിക്കണമെന്ന് പിടിഎ കമ്മിറ്റിയും നാട്ടുകാരും മാസങ്ങൾക്കു മുൻപേ ആവശ്യപ്പെട്ടതാണ്. രാവിലെയും വൈകിട്ടും കുട്ടികളെ ‌റോഡ് കടത്തിവിടാൻ മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡിന്റെ സേവനം ഉണ്ടാകാറുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com