ADVERTISEMENT

കണ്ണൂർ∙ ഓണം എത്തിയിട്ടും പച്ചക്കറിയുടെ അമിത വില നിയന്ത്രിക്കാൻ കഴിയാത്ത പിണറായി സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ജില്ലയിൽ പഞ്ചായത്ത്, മേഖലാ തലങ്ങളിൽ പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി പ്രതിഷേധിച്ചു. കണ്ണൂർ മേഖല കമ്മിറ്റിയുടെ  പ്രതിഷേധം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അൽത്താഫ് മാങ്ങാടൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ യൂനുസ് നീർച്ചാൽ അധ്യക്ഷത വഹിച്ചു. 

ജനറൽ സെക്രട്ടറി എം.കെ.പി.മുഹമ്മദ്‌, ട്രഷറർ റഷീദ് പടന്ന, കെ.ഷംസീർ, കെ.പി.നൗഷാദ്, എം.പി.ജംസൽ, ഫാരിസ് കൊച്ചിപ്പള്ളി, ബി.ടി.നജാത്ത് എന്നിവർ നേതൃത്വം നൽകി. നാറാത്ത് പഞ്ചായത്ത് കമ്മിറ്റി നാറാത്ത് ബസാറിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി കെ.കെ.ഷിനാജ് ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com