വാഗ്ഗേയകാർ കച്ചേരിയുടെ അപൂർവതയുമായി ഡോ.പി.എസ്.കൃഷ്ണമൂർത്തി
Mail This Article
തളിപ്പറമ്പ്∙വാഗ്ഗേയക്കാരന്റെ രചനകളുടെ ഒരു സമ്പൂർണ കർണാടക കച്ചേരിയുടെ അപൂർവതയുമായി പെരിഞ്ചെല്ലൂർ സംഗീതസഭ. കർണാട്ടിക് സംഗീതജ്ഞൻ. സംഗീത സംവിധായകൻ, പുല്ലാംകുഴൽ വാദകൻ, താളവാദ്യ കലാകാരൻ, പിയാനിസ്റ്റ്, തിയറ്റർ ഡയറക്ടർ, നടൻ എന്നീ സ്ഥാനങ്ങളിൽ അറിയപ്പെടുന്ന മുംബൈ വാഗ്ഗെയകാർ ഡോ. പി.എസ്. കൃഷ്ണമൂർത്തിയുടെ കച്ചേരിയാണ് ഇത്തരമൊരു അപൂർവതയുമായി പെരിഞ്ചെല്ലൂർ സംഗീത സഭയുടെ ചിറവക്ക് നീലകണ്ഠ അയ്യർ സ്മാരക ഹാളിൽ നടന്നത്.
സ്വന്തമായി ഗാനമെഴുതി, സംഗീതം നൽകി ആലപിക്കുന്ന കലാകാരൻമാരാണു വാഗ്ഗേയകാർ എന്നറിയപ്പെടുന്നത്. സഭയുടെ 66ാം സംഗീത പരിപാടിയിൽ ഡോ.പി.എസ്. കൃഷ്ണമൂർത്തിയുടെ കൂടെ ഭാര്യ കർണാട്ടിക് സംഗീതജ്ഞ മംഗളം കൃഷ്ണമൂർത്തിയും മകൾ കീർത്തന പക്കമേളത്തിൽ വയലിനിസ്റ്റ് പാലക്കാട് ആർ. സ്വാമിനാഥനും, മൃദംഗത്തിൽ കല്ലേകുളങ്ങര പി ഉണ്ണിക്കൃഷ്ണനും സംഗീതപ്പൊലിമയൊരുക്കി.