മാഹിപ്പാലം ഓട്ടോ ഡ്രൈവർമാർ ഉപവാസസമരം നടത്തി
Mail This Article
മാഹി∙ ബലക്ഷയം നേരിടുന്ന മാഹിപ്പാലത്തിനു പകരം പുതിയ പാലം നിർമിക്കണം എന്ന് ആവശ്യപ്പെട്ട് ഉത്രാടം നാളിൽ ഓട്ടോ ഡ്രൈവർമാർ ഉപവാസ സമരം നടത്തി. ന്യൂമാഹി ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ സി.സത്യാനന്ദൻ, പി.വി.പ്രകാശൻ എന്നിവരാണ് ഉപവസിച്ചത്. പാലം ഗതാഗത യോഗ്യമാക്കുക, പാലത്തിന്റെ ഇരുഭാഗത്തുമുള്ള ദേശീയപാത ടാർ ചെയ്യുക, ടൗണിൽ സീബ്രാലൈൻ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സമരം രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി.കെ.അനീഷ് ബാബു അധ്യക്ഷത വഹിച്ചു. അനീഷ് കൊട്ടാരത്തിൽ, സി.ജി.അരുൺ, ഷാജി എം.ചൊക്ലി, കെ.എം.പവിത്രൻ, കെ.ഹരീന്ദ്രൻ, മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം എഐസിസി അംഗം വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു. സജീവ് മാറോളി, പി.പി.വിനോദൻ, സി.സത്യാനന്ദൻ എന്നിവർ പ്രസംഗിച്ചു. എൻ.കെ.സജീഷ്, കെ.പി.വിനോദ്, എം.പി.മനോജ്, കെ.മുസ്തഫ, കെ.പി.ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.