ബാറിലെ മരണം: പ്രതികളെ വിട്ടയച്ചു
Mail This Article
×
തലശ്ശേരി∙ മേലെചൊവ്വയ്ക്ക് സമീപം ബാറിലുണ്ടായ അടിപിടിയിൽ യുവാവ് മരിച്ച സംഭവത്തിൽ 2 പേരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വിട്ടയച്ചു. എടക്കാട് കൊശവൻമൂലയിലെ രാഗമംഗലത്ത് സുരേശൻ (45) മരിച്ച സംഭവത്തിൽ തോട്ടട ഭഗവതി മുക്കിലെ ഷൈജു (41), സുഹൃത്ത് തോട്ടട മണിയാട്ട്പാറയിലെ കെ.പി.ഇർഷാദ് (39) എന്നിവരെയാണ് അഡീഷനൽ സെഷൻസ് (മൂന്ന്) കോടതി ജഡ്ജി റൂബി കെ.ജോസ് വിട്ടയച്ചത്.
2012 ഒക്ടോബർ 26ന് സ്കൈപേൾ ബാറിലായിരുന്നു സംഭവം. ഷൈജുവും ഇർഷാദും ചേർന്ന് തള്ളിയതിനെ തുടർന്നു തലയിടിച്ചുവീണ് സുരേശൻ മരിച്ചെന്നായിരുന്നു കേസ്. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ ബി.പി.ശശീന്ദ്രൻ, എം.കിഷോർകുമാർ, രാജീവൻ എന്നിവർ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.