വയലിൽ കൂറ്റൻ നക്ഷത്രം; ക്രിസ്മസ് കാഴ്ച ഒരുക്കി ഇടവേലി കൂട്ടായ്മ
Mail This Article
ഇരിട്ടി∙ ഇടവേലിയിലെ നെൽപ്പാടത്ത് കൂറ്റൻ നക്ഷത്രവും സാന്താക്ലോസും ഉൾപ്പെടുന്ന ക്രിസ്മസ് കാഴ്ച ഒരുക്കി ശ്രദ്ധ നേടുകയാണ് ഇടവേലിയിലെ ഒരു സംഘം ചെറുപ്പക്കാർ. തുടർച്ചയായ 5ാം വർഷമാണ് ഇടവേലി സൂപ്പർ ബോയ്സ് സമൂഹ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ വേറിട്ട കാഴ്ച ഒരുക്കിയിട്ടുള്ളത്.
2 ആഴ്ച നീണ്ട നിർമാണം അനീഷ് പഴയമടത്തിന്റെ വീട്ടിൽ വച്ചായിരുന്നു. ഓരോ വർഷവും വ്യത്യസ്തമായ ആശയങ്ങൾ സൃഷ്ടിക്കുന്ന ചെറുപ്പക്കാർ കോവിഡ് കാലത്ത് മാസ്ക് വച്ച സാന്താക്ലോസിനെ ആയിരുന്നു സ്ഥാപിച്ചത്. വേൾഡ് കപ്പിന്റെ ആവേശ കാലത്ത് സാന്താക്ലോസ് വേൾഡ് കപ്പുമായി എത്തി. ഇത്തവണ സാന്താക്ലോസ് കലമാൻ വലിക്കുന്ന തേരിൽ പാടത്തിനു നടുവിലെ കൂറ്റൻ നക്ഷത്ര വിളക്കിനു മുന്നിലെന്നു നിലയിലുള്ള കാഴ്ച മനോഹരമാണ്. കൂട്ടായ്മയിലെ ജിബിൻ, അമൽ, ജോബിറ്റ്, എബീഷ്, അനീഷ്, മാർട്ടിൻ, അബിൻ, അലക്സ്, ക്രിസ്പിൻ, ജെയിംസ്, രാഹുൽ എന്നിവർ നേതൃത്വം നൽകി.