ADVERTISEMENT

മട്ടന്നൂർ∙ ക്യാംപസുകളിലെത്തി വിദ്യാർഥികളോട് വോട്ട് അഭ്യർഥിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ.  മട്ടന്നൂർ മേഖലയിലെ ക്യാംപസുകളിൽ സുധാകരൻ സന്ദർശനം നടത്തി.ഇന്നലെ ഉച്ചയോടെയാണ് വിദ്യാർഥികളോട് വോട്ട് അഭ്യർഥിക്കാൻ സ്ഥാനാർഥി കെ.സുധാകരൻ മട്ടന്നൂരിലെ ക്യാംപസുകളിലെത്തിയത്. എടയന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സുധാകരൻ ആദ്യമെത്തിയത്. പിന്നീട് യൂണിറ്റി ടിടിസി കോളജിൽ എത്തി. 

രണ്ടു തവണ താൻ കണ്ണൂർ മണ്ഡലത്തിലെ എംപി ആയിരുന്നു. തന്റെ പ്രവർത്തനത്തെ വിലയിരുത്താൻ മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ ഓരോ ക്ലാസ് മുറികളിലുമെത്തി വിദ്യാർഥികളോട് വോട്ട് അഭ്യർഥിച്ചു. തുടർന്ന് മട്ടന്നൂർ ഗവ. പോളിടെക്നിക് കോളജിലായിരുന്നു സന്ദർശനം. സുരേഷ് മാവില, അൻസാരി തില്ലങ്കേരി, ഇ.പി.ഷംസുദ്ധീൻ,എ.കെ.സുരേഷ്, ഫർസീൻ മജീദ്,കെ.വി.ജയചന്ദ്രൻ, ഒ.കെ.പ്രസാദ്, ആർ.കെ.നവീൻ കുമാർ, ഹരികൃഷ്ണൻ പാളാട് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

തില്ലങ്കേരി∙  കെ.സുധാകരൻ തില്ലങ്കേരി മേഖലയിൽ പര്യടനം നടത്തി. രാജീവ് മെമ്മോറിയൽ ബിഎഡ് കോളജിൽ വിദ്യാർഥികളോടു വോട്ട് അഭ്യർഥന നടത്തി.കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില, മുസ്‍ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അൻസാരി തില്ലങ്കേരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി.പത്മനാഭൻ, മണ്ഡലം പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി, മുസ്‍ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഷറഫ്, യുഡിഎഫ് ചെയർമാൻ യു.സി.തില്ലങ്കേരി, കൺവീനർ പി.പി.ഷൗക്കത്തലി, മുഹമ്മദ് റാഫി, എ.കൃഷ്ണൻ, വി.മോഹനൻ, പി.വി.സുരേന്ദ്രൻ, എം.മോഹനൻ, ടി.കൃഷ്ണൻ, പി.ജിജീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com