നഗരമേഖലയിൽ വോട്ടഭ്യർഥിച്ച് ശൈലജ
Mail This Article
തലശ്ശേരി∙വടകര ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ തലശേരി നഗരഹൃദയത്തിൽ പര്യടനം നടത്തി.മാർക്കറ്റിൽ തൊഴിലാളികളോട് കുശലാന്വേഷണം നടത്തിയും വോട്ടഭ്യർഥിച്ചുമായിരുന്നു പര്യടനത്തുടക്കം. ജനറലാശുപത്രി, സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശിച്ച് രോഗികളോടും ജീവനക്കാരോടും സൗഹൃദം പങ്കിട്ടു വോട്ടഭ്യർഥിച്ചു. ക്രൈസ്‌റ്റ് കോളജിൽ കൊന്നപൂക്കൾ നൽകി വിദ്യാർഥികൾ സ്ഥാനാർഥിയെ വരവേറ്റു.
തലശേരി മത്സ്യമാർക്കറ്റ്, മലബാർ കാൻസർ സെന്റർ, മാഹി ഡെന്റൽ കോളജ്, ടെലി ഹോസ്‌പിറ്റൽ, ഇന്ധിരാഗാന്ധി സഹകരണാശുപത്രി, മിഷൻ ഹോസ്‌പിറ്റൽ, കോളജ് ഓഫ് നഴ്‌സിംഗ്, സഹകരണ കോളജ്, കുന്നോത്ത് ദിനേശ്, റബ്‌കോ, കതിരൂർ ദിനേശ് എന്നിവിടങ്ങളിലും പര്യടനം നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ, ഏരിയ സെക്രട്ടറി സി.കെ. രമേശൻ, എം.സി.പവിത്രൻ, എ.മുഹമ്മദ് അഫ്സൽ, ഒ.കെ.വാസു, സി.പി.ഷൈജൻ, എം.എസ്.നിഷാദ്, എം.ബാലൻ, ടി.പി.ശ്രീധരൻ, ഒ.രമേശൻ, കെ.കെ. ജയപ്രകാശ് എന്നിവർ ഒപ്പമുണ്ടായിരുന്നു.