ADVERTISEMENT

കണ്ണൂർ∙ മണ്ഡലത്തിൽ വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് മണ്ഡലംതല വിതരണ കേന്ദ്രങ്ങളിൽ ആരംഭിച്ചു. സ്ഥാനാർഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ പതിച്ച് സീൽ ചെയ്ത ശേഷം കൺട്രോൾ യൂണിറ്റുകൾ ടാഗുകൾ ഉപയോഗിച്ച് സീൽ ചെയ്യുന്ന പ്രക്രിയയാണ് ഇവിഎം കമ്മിഷനിങ്.കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ ഏഴ് മണ്ഡങ്ങളിലെ 1178 പോളിങ് ബൂത്തുകളിലേക്കുള്ള ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയുടെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനത്തിലധികവും കമ്മിഷനിങ് ചെയ്യും. വോട്ടിങ് മെഷീനുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനായി കമ്മിഷനിങ് ചെയ്യുന്നവയിൽ നിന്ന് അഞ്ച് ശതമാനം വീതം ഇവിഎമ്മുകളിൽ 1000 വോട്ടുകൾ ചെയ്തു പരിശോധന നടത്തി. 

ഏജന്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണു മണ്ഡലംതല വിതരണ കേന്ദ്രങ്ങളിൽ കമ്മിഷനിങ് നടക്കുന്നത്. ഇവിഎം കമ്മിഷനിങ് നടക്കുന്ന മണ്ഡലം, കേന്ദ്രം എന്നിവ യഥാക്രമം തളിപ്പറമ്പ്-ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ്എസ്, ഇരിക്കൂർ-കുറുമാത്തൂർ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ, അഴീക്കോട്-പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ.വനിതാ കോളജ്, കണ്ണൂർ-കണ്ണൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ, ധർമ്മടം- തോട്ടട എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ, മട്ടന്നൂർ-മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ, പേരാവൂർ -തുണ്ടിയിൽ സെന്റ് ജോസഫ് ഹൈസ്‌കൂൾ എന്നിങ്ങനെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com