യുവാവും യുവതിയും താമസിച്ച വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടി
Mail This Article
×
തളിപ്പറമ്പ്∙ ഇതര സംസ്ഥാനക്കാരായ യുവാവിന്റെയും യുവതിയും താമസിക്കുന്ന വീട്ടിൽ നിന്ന് 1.200 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഉത്തർപ്രദേശ് സിദ്ധാർഥ് നഗർ സ്വദേശി അബ്ദുൽ റഹ്മാൻ അൻസാരി(21), അസം നഗോൺ മോനുറ ബീഗം (20) എന്നിവരുടെ കരിമ്പത്ത് ശ്രീകണ്ഠപുരം റോഡരികിലുള്ള വാടക വീട്ടിൽ നിന്നാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ ബെന്നിലാൽ, എസ്ഐ പി.റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടിയത്. 2 ദിവസം മുൻപാണ് മോനുറ ബീഗം ഇവിടെ എത്തിയത്. 6 മാസം മുൻപും ഇവർ ഇവിടെ താമസിച്ചിരുന്നതായി പൊലീസ് പറയുന്നു. ഡിവൈഎസ്പി പി.പ്രമോദിന്റെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്തു. ഇരുവരെയും റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.