ADVERTISEMENT

കെ.സുധാകരൻ
∙ കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ മുന്നാം ഘട്ട പര്യടനം നടത്തി. മാലൂർ സിറ്റിയിൽ സിഎംപി സംസ്ഥാന സെക്രട്ടറി സി.എ.അജീർ പര്യടനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എൽഡിഎഫിന് ജനാധിപത്യ ബോധമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളുവെന്ന് പറയുന്നവർ പോസ്റ്ററുകളിൽ സിപിഎം അഖിലേന്ത്യ സെക്രട്ടറിയുടെ ഫോട്ടോ എന്തുകൊണ്ടു വയ്ക്കുന്നില്ലെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. പര്യടനം അയ്യപ്പൻ തോടിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ കെപിസിസി അംഗം രാജീവൻ എളയാവൂർ, അബൂട്ടി, പി.വിജയൻ, വി.ആർ.ഭാസ്കരൻ, സി.ജി.തങ്കച്ചൻ ,എൻ.സി.സുമോദ്, കെ.വി.ജയചന്ദ്രൻ, കാഞ്ഞിരോളി രാഘവൻ, സുരേഷ് മാവില, എം.അഷ്‌ക്കർ എന്നിവർ പ്രസംഗിച്ചു.

എം.വി.ജയരാജൻ
∙ എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ അഴീക്കോട് മണ്ഡലത്തിൽ പര്യടനം നടത്തി. പാപ്പിനിശേരി കാട്യത്ത് നിന്ന് ആരംഭിച്ച് നാറാത്ത് സമാപിച്ചു. തുടർന്ന് രാത്രി ·പുതിയതെരു മുതൽ പള്ളിക്കുളം വരെ റോഡ് ഷോ നടന്നു. പാപ്പിനിശേരി കരിക്കൻകുളത്തെ സ്വീകരണ കേന്ദ്രങ്ങളിൽ നടൻ  പി.പി.കുഞ്ഞിക്കൃഷ്ണൻ വോട്ട് അഭ്യർഥിച്ച് പ്രസംഗിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി, കെ.വി.സുമേഷ് എംഎൽഎ, എൻ.സുകന്യ, കെ.സി.ഹരികൃഷ്ണൻ, അരക്കൻ ബാലൻ, കുടുവൻ പത്മനാഭൻ, പി.രമേശ് ബാബു, പോത്തോടി സജീവൻ, എ.എൻ.സലീം എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. വിവിധ കേന്ദ്രങ്ങളിൽ‌ കെ.ഗിരീഷ് കുമാർ, അബ്ദുൽ നിസാർ വായിപ്പറമ്പ്, മുഹമ്മദ് റാഫി, എം.അനിൽ കുമാർ, മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.

കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.
ജയരാജൻ വോട്ടഭ്യർഥിച്ച് അഴീക്കോട് കപ്പക്കടവ് ഗ്രാമീണ 
വായനശാലയ്ക്കു സമീപമെത്തിയപ്പോൾ.
കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി.
ജയരാജൻ വോട്ടഭ്യർഥിച്ച് അഴീക്കോട് കപ്പക്കടവ് ഗ്രാമീണ 
വായനശാലയ്ക്കു സമീപമെത്തിയപ്പോൾ.

കണ്ണൂർ∙ എൽഡിഎഫ് സ്ഥാനാ‍ർഥി എം.വി.ജയരാജൻ ഇന്ന് കണ്ണൂർ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ മുണ്ടേരി കൈപ്പക്കയിൽ മെട്ടയിൽ നിന്ന് ആരംഭിച്ച് രാത്രി തോട്ടട ബസാറിൽ സമാപിക്കും. ഇതോടെ പൊതു പര്യടനം അവസാനിക്കും. 

കണ്ണൂർ∙ എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം നാളെ 7 മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന റോഡ് ഷോ നടക്കും. രാവിലെ 9ന് തളിപ്പറമ്പിൽ നിന്ന് ആരംഭിച്ച് രാത്രി 8ന് അഴീക്കോട് വൻകുളത്തുവയലിൽ സമാപിക്കും. പ്രചാരണ സമാപനം നാളെ വൈകിട്ട് കണ്ണൂരിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച് സ്റ്റേറ്റ് ബേങ്ക്, പ്ലാസ, റെയിൽവേ സ്റ്റേഷൻ, മുനീശ്വരൻ കോവിൽ വഴി കാൽടെക്‌സിൽ സമാപിക്കും. 

കണ്ണൂർ∙ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഇന്ന് വൈകിട്ട് 5ന് സ്റ്റേഡിയം കോർണറിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയും കണ്ണൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സിനിമാ താരം ജയകൃഷ്ണൻ പ്രസംഗിക്കും.

സി.രഘുനാഥ്
∙ കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാ‍ർഥി സി.രഘുനാഥ് മട്ടന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തി. മാങ്ങാട്ടിടത്ത് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.വി.അജി ഉദ്ഘാടനം ചെയ്തു. ചിറ്റാരിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ഒ.രതീശൻ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം മോഹനൻ മാനന്തേരി, സി.ബാബു എന്നിവർ പ്രസംഗിച്ചു.

കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ്  വോട്ടഭ്യർഥിച്ച് മണ്ണൂരിലെത്തിയപ്പോൾ.
കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് വോട്ടഭ്യർഥിച്ച് മണ്ണൂരിലെത്തിയപ്പോൾ.

വിവിധ കേന്ദ്രങ്ങളിൽ ജില്ലാ ജനറൽ സെക്രട്ടറി എം.ആർ.സുരേഷ്, പി.ആർ രാജൻ, മണ്ഡലം ജനറൽ സെക്രട്ടറി പി.എസ്.പ്രകാശ് എന്നിവർ പ്രസംഗിച്ചു. തില്ലങ്കേരി ടൗണിൽ നടന്ന സമാപന സമ്മേളനം മോഹനൻ മാനന്തേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് റീന മനോഹരൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് വിജയൻ വട്ടിപ്രം എന്നിവർ പ്രസംഗിച്ചു.

പി.കെ.ഫിറോസ് നാളെ ജില്ലയിൽ
കണ്ണൂർ∙ യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് നാളെ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കും. രാവിലെ 10ന് എടയന്നൂർ കുടുംബ സംഗമം, 11ന് ശിവപുരം കുടുംബ സംഗമം, 11.30ന് കാക്കയങ്ങാട് കുടുംബ സംഗമം, വൈകിട്ട് 3ന് നടുവിൽ പൊതു യോഗം, 4ന് പയ്യന്നൂർ, 5ന് പഴയങ്ങാടി, 6ന് അഴീക്കോട് പൊയ്ത്തുംകടവ്, 7ന് മുണ്ടേരിമൊട്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com