ADVERTISEMENT

യുഡിഎഫ്
കണ്ണൂർ പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ ധർമടം, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തി. ധർമടം മണ്ഡല പര്യടനം മമ്മാക്കുന്നിൽ എഐസിസി അംഗം വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു. ഉച്ചയോടെ മമ്പറം ടൗണിൽ സമാപിച്ചു. മട്ടന്നൂർ നിയോജക മണ്ഡല പര്യടനം ഉച്ചകഴിഞ്ഞ് പടിക്കച്ചാലിൽ നിന്ന് ആരംഭിച്ച് 22 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം എടയന്നൂരിൽ സമാപിച്ചു. പൊതു യോഗങ്ങളിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത്, ആലിപ്പറ്റ ജമീല, എംഎൽഎമാരായ മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ, ഉമ തോമസ് എന്നിവർ പ്രസംഗിച്ചു. 

കണ്ണൂർ പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ദേശീയ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (ഐഎൻടിയുസി) കണ്ണൂരിൽ നടത്തിയ റോഡ് ഷോ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ.  
ചിത്രം: മനോരമ
കണ്ണൂർ പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ദേശീയ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (ഐഎൻടിയുസി) കണ്ണൂരിൽ നടത്തിയ റോഡ് ഷോ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ. ചിത്രം: മനോരമ

കണ്ണൂർ∙ പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസമായ നാളെ കണ്ണൂരിൽ കെ.സുധാകരന്റെ റോഡ് ഷോ നടക്കും. 2.30ന് കണ്ണൂർ സിറ്റിയിൽ നിന്നും ആരംഭിച്ച് ചേംബർ ഹാൾ, സ്റ്റേഡിയം കോർണർ, ഫോർട്ട് റോഡ് വഴി സ്റ്റേറ്റ് ബാങ്ക് ജംക്‌ഷനിൽ സമാപിക്കും.

കൂത്തുപറമ്പ് കിണവക്കലിൽ കോട്ടയം നോർത്ത് ലോക്കൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.
മട്ടന്നൂരിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജൻ വേദിയിലേക്ക് സ്വീകരിക്കുന്നു. ചിത്രം: മനോരമ

എൽഡിഎഫ്
എൽഡിഎഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർഥി എം.വി.ജയരാജന്റെ പൊതു പര്യടനം സമാപിച്ചു.  കണ്ണൂർ നിയോജക മണ്ഡലത്തിലാണ് അവസാന ദിവസം പര്യടനം നടത്തിയത്. ഇന്ന് 7 നിയോജക മണ്ഡലങ്ങളിലൂടെയുള്ള റോഡ് ഷോ രാവിലെ 9ന് തളിപ്പറമ്പിൽ നിന്നാരംഭിച്ച് രാത്രി 8ന് വൻകുളത്തുവയലിൽ സമാപിക്കും.

കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് തളിപ്പറമ്പ് മണ്ഡലത്തിലെ പടപ്പേങ്ങാട്ടെത്തി വോട്ടഭ്യർഥിക്കുന്നു.
കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് തളിപ്പറമ്പ് മണ്ഡലത്തിലെ പടപ്പേങ്ങാട്ടെത്തി വോട്ടഭ്യർഥിക്കുന്നു.

എൻഡിഎ
കണ്ണൂർ പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.രഘുനാഥ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. അടുവാപ്പുറത്ത് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അജികുമാർ കരിയിൽ പര്യടനം ഉദ്ഘാടനം ചെയ്തു. 19 കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം പുളിംപറമ്പിൽ സമാപിച്ചു. സമാപന സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com