ADVERTISEMENT

ചെറുപുഴ ∙ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിലെ പോളിങ് ബൂത്തുകളിൽ കനത്ത സുരക്ഷ ഒരുക്കും. ചെറുപുഴ പഞ്ചായത്തിലെ  ജോസ്ഗിരി, കോഴിച്ചാൽ  ബൂത്തുകളും പെരിങ്ങോം-വയക്കര പഞ്ചായത്തിലെ പൊന്നംവയൽ ബൂത്തുമാണു പ്രശ്നബാധിത പ്രദേശങ്ങളായി കണ്ടെത്തിയത്. ഇവിടങ്ങളിൽ സംസ്ഥാന പൊലീസിനു പുറമെ കർണാടക പൊലീസും സുരക്ഷ ഒരുക്കും. ഇതിനായി 35 അംഗങ്ങൾ അടങ്ങിയ കർണാടക പൊലീസ് സംഘത്തെ ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വിന്യാസിക്കും. 

ഇതിൽ പകുതിയിലേറെ പൊലീസുകാർ പ്രശ്നബാധിത ബൂത്തുകളിലുണ്ടാകും. ശേഷിക്കുന്നവർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ റോന്ത് ചുറ്റും. പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്നം ഉണ്ടായാൽ ഇവരുടെ സേവനം അത്തരം പ്രദേശങ്ങളിൽ ലഭ്യമാക്കും. തിരഞ്ഞെടുപ്പ് കാലത്ത് സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങൾ എപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. 

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി വയനാട്ടിൽ മാവോയിസ്റ്റുകൾ രംഗത്തുവന്ന സാഹചര്യത്തിൽ കേരളത്തിൽ ആദ്യമായി മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്ത ചെറുപുഴ പൊലീസ് സ്റ്റേഷനോടു ചേർന്നുകിടക്കുന്ന കേരള-കർണാടക അതിർത്തിയിൽ കനത്ത സുരക്ഷ ഒരുക്കാനുള്ള തയാറെടുപ്പിലാണു പൊലീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com