ADVERTISEMENT

മാതമംഗലം∙ അനധികൃത ചെങ്കൽ ഖനനം തടയാൻ റവന്യു അധികൃതരുടെ കർശന നടപടി. എരമം വില്ലേജിൽ വ്യാപകമായി മിച്ചഭൂമി അടക്കം കയ്യേറി അനധികൃത ചെങ്കൽ ഖനനം നടത്തുന്നതായി പരാതി ഉയർന്നിരുന്നു.  കഴിഞ്ഞ ദിവസങ്ങളിൽ റവന്യു അധികൃതർ എരമം വില്ലേജ് പ്രദേശങ്ങളിൽ നടത്തിയ പരിശോധന നടത്തി. അനധികൃതമായി  ചെങ്കൽ  ഖനനം നടത്തി  കടത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്തു. 

എരമം ഒയോളം, ആനപ്പാറ പ്രദേശങ്ങളിൽ ബന്ധപ്പെട്ട രേഖകൾ ഇല്ലാതെ ചെങ്കൽ പണയും പ്രവർത്തിക്കുന്നതായി പരാതിയുണ്ട്. റവന്യു അധികൃതർ നടത്തിയ പരിശോധനയിൽ ലോറികളും മണ്ണുമാന്തി യന്ത്രവും ഉൾപ്പെടെ പിടിച്ചെടുത്തു. എരമത്ത്‌ 4 ലോറിയും മണ്ണുമാന്തി യന്ത്രവും പിടികൂടി. എരമം വില്ലേജ് ഓഫിസർ കെ. അബ്ദുൽ കരീം, വില്ലേജ് അസിസ്റ്റന്റ് വി. രമേശൻ, സി.കെ. സന്തോഷ്‌, പി.വി. ഷിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com