ADVERTISEMENT

തളിപ്പറമ്പ് ∙ 12 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പയ്യന്നൂർ വെള്ളൂർ, പെരുമ്പ, അമ്പലത്തറ നഫീസസിൽ എസ്.പി. അബ്ദുൽ മുസവിറിനെ (33) നെ 82 വർഷം തടവിനും 1.92 ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ആണ് ശിക്ഷ വിധിച്ചത്. 2016 ലാണ് രണ്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ അബ്ദുൽ മുസവിർ പീഡിപ്പിച്ചത്. 5 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. വാദി ഭാഗത്തിനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com