ADVERTISEMENT

ചെറുപുഴ∙നാട്ടുകാരുടെ ഓമനയായിരുന്ന കാനംവയലിലെ ഹനുമാൻ കുരങ്ങ് ഇപ്പോൾ അക്രമകാരി. ഒട്ടേറെപ്പേർക്ക് ഈ കുരങ്ങിന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഇന്നലെ രാവിലെ സ്കൂളിലേക്ക് ബസ് കയറാൻ പോവുകയായിരുന്ന കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥി ജോസഫ് ടിജോയെ പിന്നിൽനിന്ന് ആക്രമിച്ചു. കയ്യിലും കാലിലും മാന്തിയും കടിച്ചും പരുക്കേൽപിച്ചു. ഇതു രണ്ടാം തവണയാണ് ജോസഫിനെ കുരങ്ങ് ആക്രമിക്കുന്നത്. ജോസഫ് പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതിയും നൽകി. 

ആദ്യത്തെ ആക്രമണത്തെ തുടർന്ന് ജോസഫ് പ്രതിരോധ കുത്തിവയ്പ് എടുത്തുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് രാണ്ടാമതും ആക്രമിക്കുന്നത്. ഇതിന് മുൻപും പല കുട്ടികളെയും കുരങ്ങ് ആക്രമിച്ച് പരുക്കേൽപിച്ചിട്ടുണ്ട്. സ്ത്രീകളെയും ഉപദ്രവിക്കുന്നുണ്ട്. ഇതിനാൽ രാവിലെയുള്ള നടത്തം പോലും പലരും ഉപേക്ഷിച്ചു. കുട്ടികളെ വീടിനു പുറത്തിറക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്.പച്ചക്കറികളും പറിച്ചു നശിപ്പിക്കും. കൊക്കോ, വാഴ എല്ലാം നശിപ്പിക്കുന്നു.കോഴി, ആട് എന്നിവയെയും ആക്രമിക്കുന്നു. വലിയ മരങ്ങളിൽക്കയറി വീടുകളുടെയും കടകളുടെയും മുകളിലേയ്ക്ക് ചാടുന്നതിനാൽ ഓടുകൾ പൊട്ടുകയും അലുമിനിയം ഷീറ്റുകൾ ഉൾപ്പെടെ തകരുകയും ചെയ്യുന്നു. കാനംവയലിലും ഇപ്പോൾ ഇവൻ പ്രശ്നക്കാരനായി മാറിയിരിക്കുന്നു. കൂട്ടം തെറ്റിയെത്തിയ ചെറിയ കുരങ്ങിനെ ഇവിടത്തുകാരാണ് ഭക്ഷണം കൊടുത്ത് സംരക്ഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com