ADVERTISEMENT

ഇപിഎഫ് പരാതി പരിഹാര പരിപാടി 
∙എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും സംയുക്തമായി നടത്തുന്ന 'നിധി താങ്കൾക്കരികെ ജില്ല വ്യാപന പദ്ധതി' ഗുണഭോക്താക്കൾക്കായുള്ള പരാതി പരിഹാര സമ്പർക്ക പരിപാടി 27ന് നടക്കും. പഴയങ്ങാടി എരിപുരം എംസി ആർബിപിസിസി മെമ്മോറിയൽ ഹാൾ, മാടായി കോഓപ്പറേറ്റീവ് റൂറൽ ബാങ്ക്, കാസർകോട് തൃക്കരിപ്പൂർ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് പരിപാടി. ഫോൺ: 0497 2712388.

വെറ്ററിനറി ഡോക്ടർ നിയമനം
∙പയ്യന്നൂർ, ഇരിട്ടി ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിൽ വെറ്ററിനറി സർജൻമാരെ നിയമിക്കുന്നു. 27ന് 12ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ കൂടിക്കാഴ്ച. ഫോൺ: 0497 2700267.മൃഗസംരക്ഷണ വകുപ്പ് തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ്, കല്യാശേരി, കണ്ണൂർ ബ്ലോക്കുകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. 27ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0497 2700267.

ഡ്രൈവർ കം അറ്റൻഡർ നിയമനം
മൃഗസംരക്ഷണ വകുപ്പ് ഇരിക്കൂർ, എടക്കാട്, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ, പാനൂർ, കൂത്തുപറമ്പ്, പേരാവൂർ, തലശ്ശേരി, കണ്ണൂർ, കല്യാശേരി ബ്ലോക്കുകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തിൽ ഡ്രൈവർ കം അറ്റൻഡർമാരെ നിയമിക്കുന്നു. 27ന് ഉച്ചയ്ക്ക് 2ന്  ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ കൂടിക്കാഴ്ച. ഫോൺ: 0497 2700267.

ക്ഷേമനിധി കുടിശിക: തീയതി നീട്ടി
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ കുടിശിക വരുത്തിയ തൊഴിലാളികൾക്ക് 3 വർഷത്തെ കുടിശിക സെപ്റ്റംബർ 30 വരെ ഒടുക്കാൻ സമയം അനുവദിച്ചതായി ബോർഡ് ചെയർമാൻ അറിയിച്ചു.  

യോഗ കോഴ്‌സിന് റജിസ്റ്റർ ചെയ്യാം
നാഷനൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്‌പോർട്‌സ് യോഗ കോഴ്‌സിന് റജിസ്‌ട്രേഷൻ തുടങ്ങി. www.scolekerala.org

താൽക്കാലിക നിയമനം
∙കതിരൂർ പ്രീമെട്രിക് ഹോസ്റ്റലിൽ വിവിധ വിഷയങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ ട്യൂഷൻ ടീച്ചർമാരെ നിയമിക്കുന്നു. 26ന് രാവിലെ 11ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ അഭിമുഖം. ഫോൺ: 9605996032, 9847518695

സ്‌കോളർഷിപ്|
പത്താം ക്ലാസ്, പ്ലസ്ടു (സ്റ്റേറ്റ്, സിബിഎസ്ഇ/ഐസിഎസ്ഇ) പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിമുക്ത ഭടൻമാരുടെ മക്കൾക്കുള്ള ഒറ്റത്തവണ കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.serviceonline.gov.in/kerala ഫോൺ: 0497 2700069

ഗെസ്റ്റ് ഫാക്കൽറ്റി 
പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്‌നിക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് വിഭാഗം ലക്ചറർ തസ്തികയിൽ ഗെസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. 27ന് രാവിലെ 10ന് കോളജ് ഓഫിസിൽ നടക്കുന്ന എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും. ഫോൺ: 9497763400.

കൂടിക്കാഴ്ച നാളെ
മുഴപ്പിലങ്ങാട് ഗവ.എൽപി സ്കൂളിൽ എൽപി എസ്ടി ഒഴിവിലേക്ക് 24ന് നാളെ കൂടിക്കാഴ്ച നടക്കും. രാവിലെ 10ന് സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ– 94951 83218

വിജ്ഞാപനം റദ്ദാക്കി
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ അറബിക് (മൂന്നാം എൻ സി എ - എസ് സി, 461/2023) തസ്തികയിലേക്ക് 2023 ഒക്‌ടോബർ 30ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഉദ്യോഗാർഥികൾ ആരും തന്നെ അപേക്ഷ സമർപ്പിക്കാത്തതിനാൽ ഈ വിജ്ഞാന പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പിഎസ് സി ഓഫിസർ അറിയിച്ചു.

തെറപ്പിസ്റ്റ് ഒഴിവ്
സമഗ്രശിക്ഷ കേരളം ജില്ലയിലെ വിവിധ ബിആർസികളിൽ സ്പീച്ച്, ഫിസിയോ തെറപ്പിസ്റ്റുകളെ നിയമിക്കുന്നു. ഫോൺ: 0497 2707993.

ഡോക്ടർ നിയമനം
എൻഎച്ച്എമ്മിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസർമാരെ നിയമിക്കുന്നു. എംബിബിഎസ് ടിസിഎംസി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് 27ന് രാവിലെ 10ന്  എൻഎച്ച്എം ഓഫിസിൽ കൂടിക്കാഴ്ച. ഫോൺ– 0497 2 709920

സിലക്ഷൻ 29ന്
കണ്ണൂർ∙ ജൂലൈ 27 മുതൽ 31 വരെ ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന ബാസ്കറ്റ്ബോൾ സബ് ജൂനിയർ ചാംപ്യൻഷിപ്പിന് വേണ്ടി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജില്ലാ ടീം തിരഞ്ഞെടുപ്പ് 29ന് രാവിലെ 9 ന് തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള ജില്ലയിലെ റജിസ്ട്രേഡ് കളിക്കാർ(1–1–2011 ന് ശേഷം ജനിച്ചവർ) വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കോപ്പി, ഫോട്ടോ സഹിതം ഹാജരാവണം. 9447627249, 9847032254.

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മാടായി ഗവ.ഐടിഐയിൽ എൻസിവിടി അംഗീകാരമുള്ള പ്ലമർ, പെയിന്റർ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.scdditiadmission.kerala.gov.in  ഫോൺ: 0497 2877300,  9995178614.

പദ്ധതി നീട്ടി
പ്രവർത്തനം നിലച്ചതും റവന്യു റിക്കവറി നടപടിയിലുള്ളതും മാർജിൻ മണി വായ്പ കുടിശികയുള്ളതുമായ വ്യവസായ സംരംഭങ്ങൾക്കായി വ്യവസായ വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി നീട്ടി. സെപ്റ്റംബർ ആദ്യവാരത്തിന് മുൻപ് അപേക്ഷ സമർപ്പിക്കുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഫോൺ: 9946946167, 85470 31966, 94460 57465 

മസ്റ്ററിങ് നടത്തണം
2023 ഡിസംബർ 31 വരെ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൽ നിന്നും പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. ഫോൺ: 0497 2970272.
∙കേരള ബീഡി - ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ  ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിൽ മസ്റ്ററിങ് നടത്തണമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. മസ്റ്ററിങ് ചെയ്ത ഗുണഭോക്താക്കൾ ബോർഡ് ഓഫിസിൽ വിവരം അറിയിക്കണം.  ഫോൺ: 0497 2706133.
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. ഫോൺ: 0495 2966577, 9188230577

തീയതി നീട്ടി
∙സ്‌കോൾ കേരള 2024-25 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കോഴ്‌സിന് രണ്ടാം വർഷ പ്രവേശനം/ പുനഃപ്രവേശനത്തിന് ഓൺലൈനായി റജിസ്റ്റർ ചെയ്യാനുള്ള തീയതി ജൂലൈ 10 വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു. ഓൺലൈനായി റജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ജൂലൈ 12ന് വൈകിട്ട് 5നകം സ്‌കോൾ കേരളയുടെ സംസ്ഥാന ഓഫിസിൽ ലഭ്യമാക്കണം. www.scolekerala.org.

എസ്‌സി പ്രമോട്ടർ 
∙പട്ടികജാതി വികസന വകുപ്പിന് കീഴിൽ വേങ്ങാട് പഞ്ചായത്തിൽ ഒഴിവുള്ള എസ്‌സി പ്രമോട്ടറെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 28ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ. ഫോൺ: 0497 2700596.

പരിശീലനം നൽകും
∙മത്സ്യബന്ധന യാനങ്ങളിൽ ജോലി ചെയ്യുന്ന സ്രാങ്കുമാർക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 30നകം മത്സ്യഭവൻ ഓഫിസുകളിലോ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലോ ലഭ്യമാക്കണം. ഫോൺ: 0497 2731081.

താൽക്കാലിക നിയമനം
കണ്ണൂർ ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ, ബേക്കറി ആൻഡ് കൺഫെക്‌ഷനറി വിഭാഗങ്ങളിൽ ഡെമൺസ്‌ട്രേറ്റർ - യോഗ്യത:  അംഗീകൃത സർവകലാശാലയിൽ നിന്നുള്ള  മൂന്ന് വർഷ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ/ഡിഗ്രി, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. 

കംപ്യൂട്ടർ ലക്ചറർ, ഇംഗ്ലിഷ്  ലക്ചറർ - അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും നേരിട്ടോ ഇ മെയിലായോ  25ന് വൈകിട്ട് 4നകം ഓഫിസിൽ ലഭ്യമാക്കണം. ഫോൺ: 0497 2706904, 2933904.  ഇ മെയിൽ:  fcikannur1@gmail.com.

നിയമനം
എട്ടിക്കുളം ∙ മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം. കൂടിക്കാഴ്ച 25ന് 11ന് സ്കൂൾ ഓഫിസിൽ.
രാമന്തളി ∙ ഒകെകെഎസ് ജിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ കെമിസ്ട്രി ജൂനിയർ അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച 24ന് 2.30ന് സ്കൂൾ ഓഫിസിൽ.
പയ്യന്നൂർ ∙ കുടുംബശ്രീ കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയവും (എംഒഎച്ച് യുഎ), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനും (എഐസിടിഇ) ചേർന്ന് നടപ്പിലാക്കുന്ന ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് ഇന്റേൺസിനെ ആവശ്യമുണ്ട്. സോഷ്യൽ സയൻസിൽ ഇന്റർ ഡിസിപ്ലിനറി / ഡവലപ്മെന്റ് സ്റ്റഡീസ് ബിരുദാനന്തര ബിരുദം / മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് / എംഎ സോഷ്യോളജി / എംഎ ഇക്കണോമിക്സ്  എന്നീ  കോഴ്സുകൾ ചെയ്യുന്നവർ ആയിരിക്കണം. പഠനം പൂർത്തീകരിച്ച് മൂന്ന് വർഷം ‌ കഴിഞ്ഞവർക്ക് യോഗ്യത ഉണ്ടായിരിക്കില്ല. പ്രതിമാസം 8000 രൂപ സ്റ്റൈപൻഡ് നൽകും. വിവരങ്ങൾക്ക് 8078256248, 9947817235 
മാട്ടൂൽ∙ സഫ ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടർ ഒഴിവുണ്ട്.9946494416

ഗാനാലാപന മത്സരം
പയ്യന്നൂർ ∙ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മേഖല കമ്മിറ്റി പി.ഭാസ്കരൻ സ്മൃതി കരോക്കെ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. കണ്ണൂർ - കാസർകോട് ജില്ലാ തലത്തിലാണ് മത്സരം. 27നകം റജിസ്റ്റർ ചെയ്യണം. 9895339892, 9961945525.

അധ്യാപക ഒഴിവ്
ചുഴലി∙ജിഎച്ച്എസ്എസിൽ എൽപിഎസ്എ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച 24ന് 2ന്.
നെടുങ്ങോം∙ജിഎച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 24ന് 10.30ന്.
ശ്രീകണ്ഠപുരം∙ജിഎച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 24ന് 2ന്.

അഭിമുഖം മാറ്റിവച്ചു
ശ്രീകണ്ഠപുരം∙പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ശ്രീകണ്ഠപുരം, മയ്യിൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് ട്യൂട്ടർമാരെ നിയമിക്കുന്നതിന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ വച്ച് 24ന് നിശ്ചയിച്ച കൂടിക്കാഴ്ച 25ന് രാവിലെ 10.30ലേക്ക് മാറ്റിവച്ചതായി പട്ടിക ജാതി വികസന ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com