ADVERTISEMENT

തളിപ്പറമ്പ്∙ കാറിൽ എംഡിഎംഎയുമായി സഞ്ചരിക്കുകയായിരുന്ന 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പം മുക്കുന്ന് സൂപ്പിപോക്കരകത്ത് എസ്.പി. മൻസൂർ(36), പള്ളിയിൽ പി.ഷുഹൈബ്(23) എന്നിവരെയാണ് ഇൻസ്പെക്ടർ ബെന്നിലാലു, എസ്ഐ പി.റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. കരിമ്പം ചവനപ്പുഴ റോഡ് ജംക്ഷനിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 4.638 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. റൂറൽ എസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com