വെള്ളക്കെട്ടിൽ വലഞ്ഞ് എടക്കാട് - മുഴപ്പിലങ്ങാട് മേഖല
Mail This Article
×
കണ്ണൂർ ∙ ദേശീയപാതയുടെ നിർമാണം നടക്കുന്ന എടക്കാട്– മുഴപ്പിലങ്ങാട് മേഖലയിൽ പലയിടത്തും വെള്ളക്കെട്ട്. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. മുഴപ്പിലങ്ങാട് എടക്കാട് റെയിൽവേ സ്റ്റേഷനു സമീപം വെള്ളക്കെട്ടുണ്ടായി. ഭൂതത്താൻ കുന്നിന്റെ പലയിടവും ഇടിയുന്ന സ്ഥിതിയാണ്. മുഴപ്പിലങ്ങാട് ഗോഡൗണിനു സമീപം അണ്ടർ പാസിൽ വെള്ളക്കെട്ട് തുടരുകയാണ്.
വാഹനങ്ങൾക്ക് അണ്ടർ പാസ് വഴി കടന്നു പോകാൻ നന്നേ പ്രയാസമാണ്. ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയുമുണ്ട്. വെള്ളക്കെട്ടിൽ ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയും ചെയ്യുന്നുണ്ട്. കാൽനടയാത്രയും ദുഷ്ക്കരമായി. വെള്ളം ഒഴുക്കിവിടാൻ സൗകര്യം ഒരുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.