ADVERTISEMENT

പഴയങ്ങാടി ∙ താവം റെയിൽവേ മേൽപാലത്തിലെ കുഴിയടയ്ക്കണം എന്നാവശ്യപ്പെട്ട് കല്യാശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കുഴിയിലെ വെള്ളത്തിൽ കടലാസുതോണി ഇറക്കി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് പുത്തൻപുരയിൽ രാഹുൽ ഉദ്ഘാടനം ചെയ്തു. എൻ.ഇ.നിധിൻ, മിഥുൻ കുളപ്പുറം, വിജേഷ് മാട്ടൂൽ, സിബിൻ ചൂട്ടാട്, ശ്രീരാഗ് ബാബു,ഷോബിത്ത് ഏഴോം, സരീഷ് പുത്തൂർ, അജേഷ് കട്ടക്കുളം, ജിജേഷ് ചൂട്ടാട്, ഇ.റൈഗൺ, ജയ്സൺ പരിയാരം, സായി ശരൺ എന്നിവർ പ്രസംഗിച്ചു.

പഴയങ്ങാടി∙ മേൽപാലത്തിലെ കുഴിയിൽ വാഴ നട്ട് ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കല്യാശ്ശേരി മണ്ഡലം പ്രഭാരി ഗംഗാധരൻ കാളീശ്വരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.വി.സുമേഷ് അധ്യക്ഷത വഹിച്ചു. സത്യൻ കരിക്കൻ, ജിജേഷ് അണ്ണാമലൈ,മനോജ് ചെറുവാട്ടിൽ,ഒ.പി.രതീഷ്, എം.ബിജു, എം.വി.മനോഹരൻ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com