ADVERTISEMENT

ചെറുപുഴ ∙ മലയോര മേഖലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം. പുളിങ്ങോം പാലാന്തടത്തെ എം.കെ.ഹാജിറയുടെ വീട്ടിനു മുകളിൽ കമുക് ഒടിഞ്ഞു വീണു മേൽക്കൂര തകർന്നു. ഒട്ടേറെ ഓടുകൾ തകർന്നുവെങ്കിലും സംഭവത്തിൽ ആർക്കും പരുക്കില്ല. ചുണ്ട പാലച്ചുവട്ടിലെ വി.കെ.അയ്യപ്പന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നു വീണു. ഇതോടെ വീട് അപകട ഭീഷണിയിലാണ്.മാതമംഗലം∙ കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ മാതമംഗലം പേരൂൽ പ്രദേശത്തും കനത്ത നാശനഷ്ടങ്ങളുണ്ടായി. പെരിയാടൻ ശങ്കരൻ നായർ, എം.വി പത്മനാഭൻ, എം.വി.സുരേഷ്, എം.ലക്ഷ്മണൻ,എൻ.കെ.കുഞ്ഞിക്കണ്ണൻ, എൻ.കെ. ബാബുരാജൻ എന്നിവരുടെ നൂറോളം ഏത്തവാഴയും ഇരുപതോളം കമുകും 3 തെങ്ങും നശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com