ADVERTISEMENT

കല്യാശ്ശേരി ∙  ഹാജിമൊട്ടയിലെ കുന്നിനു മുകളിൽ കഴിയുന്നവർ കടുത്ത ആശങ്കയിൽ. ടോൾപ്ലാസയ്ക്കു വേണ്ടി അര കിലോ മീറ്ററോളം നീളത്തിൽ ഹാജിമൊട്ടക്കുന്ന് 10 മീറ്ററിലധികം ആഴത്തിലാണു ഇടിച്ചുനിരപ്പാക്കിയത്. കുന്നിനു മുകളിൽ ഒട്ടേറെ വീടുകളും കെട്ടിടങ്ങളും അപകട ഭീഷണിയിലായി. ചില കെട്ടിടങ്ങളിൽ നിന്നും ആൾക്കാർ ഒഴിഞ്ഞു പോകേണ്ടിവന്നു.   കഴിഞ്ഞ വർഷത്തെ ആദ്യമഴയിൽ തന്നെ കുന്നിടിഞ്ഞതോടെയാണു പ്രതിഷേധമുയർന്നത്. തുടർന്നു സോയിൽ നെയിലിങ് ചെയ്തു ബലപ്പെടുത്തി. എന്നാൽ സോയിൽ നെയിലിങ് ചെയ്ത പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടെന്ന വാർത്ത വരാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലയി.




കല്യാശ്ശേരി ഹാജിമൊട്ട കുന്നിടിച്ചപ്പോൾ അപകടഭീഷണിയിലായ 
വീടുകൾ.
കല്യാശ്ശേരി ഹാജിമൊട്ട കുന്നിടിച്ചപ്പോൾ അപകടഭീഷണിയിലായ വീടുകൾ.

കണ്ണൂർ താഴെ ചൊവ്വ, വടകര, കാസർകോട് എന്നിവിടങ്ങളിൽ ബലപ്പെടുത്തിയ കുന്നുകളിലും മണ്ണിടിയുന്നുണ്ട്. കല്യാശ്ശേരിയിലും സമാനമായ അപകട സാധ്യത കാണുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. കുന്നിനു മുകളിലുള്ള ഒട്ടേറെ കുടുംബങ്ങൾ അപകട ഭീഷണിയിലാണ് കഴിയുന്നത്. ചില വീടിന്റെ തറയുടെ അരികിലൂടെയാണ് മണ്ണിടിച്ചു നിരപ്പാക്കിയത്. നിസ്കാരപ്പള്ളി, വ്യാപാര സ്ഥാപനങ്ങൾ എന്നിവയും അപകട ഭീഷണിയിലാണ്. കനത്ത മഴയിൽ മണ്ണിടിച്ചിൽ ഒഴിവാക്കാനുള്ള സംവിധാനം ഒരുക്കി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com