ADVERTISEMENT

പയ്യന്നൂർ ∙ സംഗീതത്തിന് അതിർ വരമ്പുകളില്ലെന്ന് ഉദ്ഘോഷിച്ച് കണ്ണൂരിന്റെ സ്വന്തം സംഗീതജ്ഞൻ ഹിന്ദുസ്ഥാനി സംഗീതം തുരീയം സംഗീതോത്സവത്തിൽ അവതരിപ്പിച്ചപ്പോൾ സദസ്സ് അതിൽ അലിഞ്ഞുചേർന്നു. തന്റെ മധുരമാർന്ന സംഗീതത്തിലൂടെ സദസ്സിനെ മധുരാനുഭൂതിയിലേക്ക് നയിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട ഹിന്ദുസ്ഥാനി സംഗീതജ്ഞൻ.  പത്താം തുരീയം സംഗീതോത്സവ വേദിയിൽ ആദ്യമായെത്തിയ രമേഷ് നാരായണൻ ഒറ്റയ്ക്കും കുടുംബവുമായും പിന്നീടുള്ള തുരീയം വേദികളിൽ സ്ഥിര സാന്നിധ്യമാണ്. 

അശ്വിൻ വളവാൽകർ (ഹാർമോണിയം), ജഗദീഷ് കുർത്കോട്ടി  (തബല) എന്നിവർ പിന്നണിയിലുണ്ടായിരുന്നു. പോത്താങ്കണ്ടം ആനന്ദ ഭവനം നടത്തി വരുന്ന തുരീയം സംഗീതോത്സവം 36ാം ദിവസമായ ഇന്ന് 6ന് യു.രാജേഷ് മാൻഡലിൻ അവതരിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com