ADVERTISEMENT

ശ്രീകണ്ഠപുരം ∙ കാഞ്ഞിരക്കൊല്ലി പാടാം കവലയിൽ എത്തിയ ഒറ്റയാനെ കാടുകയറ്റാൻ വനം വകുപ്പിന്റെ ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. 20 അംഗ ആർആർടി ടീം രാവിലെ 10 മണിയോടെയാണ് പാടാം കവലയിൽ എത്തിയത്. തോക്കുകളും പടക്കങ്ങളുമായാണ് സംഘം എത്തിയത്. കാഞ്ഞിരക്കൊല്ലി പ്രദേശത്ത് കനത്ത മഴയുണ്ട്. എങ്കിലും സംഘം വനത്തിൽ പ്രവേശിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തുണ്ട്. 

അതിർത്തിയിൽ സൗര തൂക്കുവേലി ഉദ്ഘാടനത്തിനു ശേഷം നാട്ടിലെത്തിയ ആനകളെ ഇതുപോലെ നേരത്തെ കാടുകയറ്റി വിട്ടിരുന്നു. എന്നിട്ടും നാട്ടിൽ അകപ്പെട്ട ഒറ്റയാൻ 2 മാസമായി പാടാം കവലയിൽ വിഹരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് ഡിഎഫ്ഒ യെ കണ്ട് സഹായം അഭ്യർത്ഥിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com