ADVERTISEMENT

തളിപ്പറമ്പ് ∙ ജൂനിയർ വിദ്യാർഥിയെ റാഗിങ്ങിന് ഇരയാക്കാൻ ശ്രമിച്ച ഹയർ സെക്കൻഡറി വിദ്യാർഥികളെയും ഇവരുടെ രക്ഷിതാക്കളെയും പരാതിയെ തുടർന്ന് പൊലീസ് വിളിപ്പിച്ച് താക്കീത് ചെയ്ത് വിട്ടയച്ചു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സർക്കാർ വിദ്യാലയത്തിലാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ റാഗിങ് നടന്നതായി പരാതി ഉയർന്നത്. മുൻപും ഇവിടെ റാഗിങ് നടന്നിരുന്നു. ഇതേ തുടർന്ന് സ്കൂൾ അധികൃതർ വിദ്യാർഥികൾക്ക് താക്കീത് നൽകിയിരുന്നു.കഴിഞ്ഞ ദിവസം ഇതേ സംഘം ഒരു ജൂനിയർ വിദ്യാർഥിയെ വിളിച്ച് കൊണ്ട് പോകുവാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ച സുഹൃത്തിനെ 12 ഓളം സീനിയർ വിദ്യാർഥികൾ ചേർന്ന് ഉപദ്രവിക്കുകയായിരുന്നു. പരാതിയെ തുടർന്ന് തളിപ്പറമ്പ് പൊലീസ് 12 വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു. വിദ്യാർഥികൾക്ക് പ്രായപൂർത്തിയാകാത്തതിനാലാണ് കേസെടുക്കാതിരുന്നത്. ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സ്കൂൾ അധികൃതർക്കും തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരി നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com