ADVERTISEMENT

ഇരിട്ടി∙ അധികൃതരുടെ ഉത്തരവിനെക്കാൾ മുന്നേ മഴ വെള്ളം കുതിച്ചെത്തി, നടുവനാടു കോട്ടൂർഞ്ഞാലിലെ താഴെപ്പുരയിൽ നാൽപ്പാടി മാധവിയും കുടുംബവും വെള്ളത്തിലായി. ഉത്തരവിനുള്ള കാത്തിരിപ്പിനെക്കാൾ വില മനുഷ്യജീവനുകൾക്കുണ്ടെന്നു തിരിച്ചറിഞ്ഞ നാട്ടുകാർ രംഗത്തിറങ്ങിയതോടെ മാധവിയെയും കുടുംബത്തെയും മാറ്റിപ്പാർപ്പിക്കുകയും വീട്ടിൽ വെള്ളം കയറാൻ കാരണമായ, സ്വകാര്യ വ്യക്തികൾ നികത്തിയ തോട് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പുനഃസ്ഥാപിക്കുകയും ചെയ്തു. മൺ കട്ടകൊണ്ടു നിർമിച്ച മാധവിയുടെ വീട്ടിൽ വെള്ളം കയറി ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയാണ്.

വയോധികയായ മാധവിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്നുള്ള പതിറ്റാണ്ടുകളായി വെള്ളം ഒഴികിയിരുന്ന കൈതോടു സ്വകാര്യ വ്യക്തികൾ മണ്ണിട്ടു നികത്തിയിരുന്നു. ഇതിനെതിരെ മാധവിയുടെ കുടുംബം  പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അവസാനം ജൂൺ മാസം 26നു നൽകിയ പരാതിയിൽ ഇരിട്ടി തഹസിൽദാർ അന്വേഷണം ആരംഭിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നികത്തിയ തോട് ഉടൻ പുനഃസ്ഥാപിക്കണമെന്ന് തലശ്ശേരി സബ് ഡിവിഷനൽ മജിസ്ട്രേട്ട് 18നു ഉത്തരവിറക്കി.35.5 മീറ്റർ നീളവും 1.10 മീറ്റർ താഴ്ചയും 1.10 മീറ്റർ വീതിയുമുള്ള ചെങ്കൽ കെട്ടിയ തോട് പുനസ്ഥാപിക്കണമെന്നാണ് ഉത്തരവ്.  അന്നു തന്നെ മാധവിയുടെ കട്ടപ്പുരയിൽ വെള്ളം കയറുകയും ചെയ്തു. മാധവിയുടെ മകൾ കൂലിപ്പണി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com