പഴയങ്ങാടി റിവർവ്യൂ പാർക്കിൽ അപകടക്കെണി
Mail This Article
×
പഴയങ്ങാടി ∙ ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയോരത്ത് നിർമിച്ച റിവർവ്യൂ പാർക്ക് അപകടക്കെണിയാകുന്നു. പാർക്കിലെ ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കിയ ഭാഗങ്ങളിലും പ്രത്യേകം തയാറാക്കിയ സ്റ്റേജ് ഭാഗത്തെയും മരത്തടിയിൽ നിർമിച്ച പ്ലാറ്റ്ഫോമുകളാണ് തകർന്നിട്ടുളളത്. സ്റ്റേജിലെ പ്ലാറ്റ്ഫോം തകർന്നത് കൊണ്ട് ഡിടിപിസി അധികൃതർ ഇവിടേക്ക് പ്രവേശനം ഇല്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
മേൽക്കൂരയുള്ള ഇരിപ്പിട പ്ലാറ്റ്ഫോം തകർന്നത് വലിയ അപകട ഭീഷണിയാകുന്നുണ്ട്. ദിനം പ്രതി നൂറ് കണക്കിനാളുകൾ ഇവിടെ എത്തിച്ചേരുന്നുണ്ട്. പ്ലാറ്റ്ഫോം തകർന്നത് ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ പുഴയിലേക്ക് ആളുകൾ വീഴും. അടിയന്തരമായി അപകടാവസ്ഥയെ കുറിച്ച് പഠിച്ച് പ്രശ്നപരിഹാരത്തിന് നടപടി വേണമെന്നാണ് ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.