ADVERTISEMENT

കണ്ണൂർ ∙ റോഡിൽ ശുചിമുറി– ഹോട്ടൽ മലിനജലം തള്ളുന്നതിന്റെ ദുരിതം പേറി മേലെചൊവ്വ ലോക്നാഥ് റോഡ് പ്രദേശവാസികൾ. മഴയത്ത് മലിനജലവും ശുചിമുറിമാലിന്യവും റോഡിൽ പരന്ന് ഒഴുകുകയാണ്. പ്രദേശത്തെ ജലാശയങ്ങളിലേക്കും മലിനജലം ഒഴുകിയെത്തുന്നതിനാൽ കുടിവെള്ളം മുട്ടിയെന്നു നാട്ടുകാർ. മഴയത്തും ശുദ്ധജലത്തിനായി നെട്ടോട്ടം ഓടേണ്ട ഗതികേടിലാണു പ്രദേശവാസികൾ. ഇവിടെ ശുചിമുറി മാലിന്യം ഒഴുക്കിവിടുന്നതു പതിവാണ്. കോർപറേഷൻ ആരോഗ്യ വിഭാഗത്തോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മലിനജലം ഒഴുക്കി വിടുന്നത് കാരണം പലവിധ ദുരിതമാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്. ഛർദിയും ശ്വാസംമുട്ടലും തീർക്കുന്ന ദുരിതത്തിനൊപ്പം കൊതുക്, ഈച്ച ശല്യവും രൂക്ഷമാണ്. ഇന്നലെയും റോഡിലും ഓടയിലുമായി ശുചിമുറി–ഹോട്ടൽ മലിനജലം ഒഴുക്കിവിട്ടു. കടുത്ത ദുർഗന്ധമാണിവിടെ. ദേശീയപാതയോരത്ത് സ്കൂളും ഒട്ടേറെ സ്ഥാപനങ്ങളും വീടുകളും ഉള്ള ജനവാസ കേന്ദ്രത്തിലാണു രാത്രിയുടെ മറവിൽ ശുചിമുറി മാലിന്യം ഒഴുക്കി വിടുന്നത്. അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com