ADVERTISEMENT

കാലാവസ്ഥ
വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യത. മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. 
ഉയർന്ന തിരമാലയ്ക്കു സാധ്യത. 
കണ്ണൂർ, കാസർകോട്, മാഹി തീരങ്ങൾക്കു പ്രത്യേക ജാഗ്രതാ നിർദേശം. വടക്കൻ കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക്.

ഗെസ്റ്റ് അധ്യാപക  നിയമനം
തലശ്ശേരി ∙ ഗവ.ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ സോഷ്യൽ സയൻസ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31. 0490–2320227, 9188900212.

സേഫ്റ്റി കോഴ്‌സുകൾ 
കെൽട്രോണിൽ ഫ്രൊഫഷനൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സിലേക്ക് എസ്എസ്എൽസി കഴിഞ്ഞ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  81568 93087, 93883 38357

സെക്യൂരിറ്റി 
തളിപ്പറമ്പ്∙ താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി തസ്തികയിലേക്ക് 4 ഒഴിവുകളിൽ നിയമനം നടത്തും. 48 വയസ്സിൽ താഴെയുള്ള വിമുക്ത ഭടൻമാർക്ക് അപേക്ഷിക്കാം. അഭിമുഖം 30ന് 11ന്.

അധ്യാപകർ
ചെമ്പേരി∙ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സോഷ്യോളജി ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന് സ്കൂൾ ഓഫിസിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com