ADVERTISEMENT

കണ്ണൂർ ∙ കീച്ചേരിയിൽ ശോഭായാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം മർദിച്ചതായി പരാതി. കല്യാശ്ശേരി സെൻട്രലിലെ ബിജെപി പ്രവർത്തകൻ പി.സി.ബാബുവിനു (40) നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 8ന് ബാബുവിന്റെ വീടിനടുത്തായിരുന്നു സംഭവം. തലയ്ക്കും കൈകൾക്കും ഗുരുതര പരുക്കേറ്റ ബാബുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിസംഘം ഇരുമ്പുവടികളും വാളുകളും കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. കണ്ണപുരം പൊലീസ് അന്വേഷണം തുടങ്ങി.

English Summary:

Political Violence Erupts in Kannur: BJP Worker Hospitalized After Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com