മട്ടന്നൂരിൽ ഓണം സഹകരണ വിപണിക്ക് ഇന്നുതുടക്കം
Mail This Article
×
മട്ടന്നൂർ ∙ ഓണച്ചന്തകൾ ഇന്ന് ആരംഭിക്കും. കൺസ്യുമർ ഫെഡ് സഹകരണ സ്ഥാപനങ്ങൾ വഴി സബ്സിഡി നിരക്കിലുള്ള സാധനങ്ങൾ ഉൾപ്പെടെയുള്ള പലവ്യഞ്ജനങ്ങൾ വിതരണം ചെയ്യുന്നതിന് ചന്തകൾ ഏർപ്പെടുത്തി. അരി, കടല, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, വെളിച്ചെണ്ണ തുടങ്ങിയവയാണ് സബ് സിന്ധി നിരക്കിൽ നൽകുന്നത്. സഹകരണ സ്ഥാപനങ്ങൾ വഴിയാണ് സബ്സിഡി സാധനങ്ങൾ ഉൾപ്പെടെയുള്ള കിറ്റുകൾ വിതരണം ചെയ്യുന്നത്.മട്ടന്നൂർ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണച്ചന്തയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കെ.കെ.ശൈലജ എംഎൽഎ നിർവഹിക്കും. അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.വി.ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. ബസ് സ്റ്റാൻഡിനു സമീപമാണ് ഓണച്ചന്ത ആരംഭിക്കുന്നത്. കുടുംബശ്രീയുടയും കൃഷി വകുപ്പിന്റെയും മറ്റും ഓണച്ചന്തകൾ ഉടനെ ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.