ADVERTISEMENT

ഇരിട്ടി∙ രാത്രി ആന തുരത്തലും പകൽ സോളർ വേലി റിപ്പയറിങ്ങും. ആറളം പുനരധിവാസ കേന്ദ്രത്തിൽ ആർആർടി സംഘത്തിന്റെ ഡബിൾ ഡ്യൂട്ടി കൗതുകമാവുന്നു. രാത്രി വൈദ്യുതി വേലി തകർത്ത് പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകളെ രാത്രി ഉറക്കമിളച്ച് വനത്തിലേക്കു തുരത്തുകയാണുആർആർടി സംഘം ചെയ്യുന്നത്.   രാത്രി ആന തകർക്കുന്ന സോളർ വേലി പകൽ റിപ്പയർ ചെയ്യണം. പകൽ അറ്റകുറ്റപണി നടത്തി ചാർജ് ചെയ്തു കഴിഞ്ഞാൽ രാത്രിയിൽ ആനകൾ വീണ്ടും വേലി തകർക്കും. ആനയും ആർആർടിയും തമ്മിലുള്ള ആന തുരത്തൽ– വേലി റിപ്പയർ മത്സരമായി ആറളത്തെ ആർആർടി സംഘത്തിന്റെ ജോലി മാറുകയാണ്.

വനാതിർത്തിയിൽ മരങ്ങൾക്കിടിയിലൂടെ സോളർ വേലി കടന്നു പോകുന്നതിനാൽ ആനകൾ വനാതിർത്തിയിൽ എത്തിയ ശേഷം മരങ്ങൾ വേലിക്കു മുകളിലേക്കു വീഴ്ത്തിയാണ് തകർക്കുന്നത്. രാത്രിയിൽ ആന ഇറങ്ങിയാൽ ഉറപ്പായും അടുത്ത ദിവസം പകൽ വേലി റിപ്പയർ ചെയ്യേണ്ടി വരും.വളയം ചാലിൽ തകർക്കപ്പെടുന്ന സോളർ വേലി വന്യജീവി സങ്കേതം അധികൃതർ റിപ്പയർ ചെയ്യും.  പരിപ്പുതോടു മുതൽ പുളിത്തട്ടു വരെയും പുളിത്തട്ടു മുതൽ ബ്ലോക്ക് 10 വരെയും ഇവിടെ മുതൽ പൂക്കുണ്ടു വരെയും കാട്ടാന തകർക്കുന്ന വേലി റിപ്പയർ ചെയ്യേണ്ട ജോലി ആർആർടി സംഘത്തിനാണ്.ഈ വഴികളിലൂടെ ജനവാസ കേന്ദ്രത്തിലെത്തുന്ന ആനകളെയും തുരത്തണം.

English Summary:

Protecting wildlife takes unwavering commitment! At the Aralam Rehabilitation Center, the Rapid Response Team (RRT) works tirelessly, pulling double duty. By night, they bravely chase away elephants breaching the electric fence and guide them back into the forest. By day, they meticulously repair the vital solar fence, ensuring the safety of both the animals and the center.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com