ADVERTISEMENT

ചെറുപുഴ ∙ മലയോരപാതയിൽ കാർ നിയന്ത്രണം വിട്ടു സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഇടിച്ചുകയറി. കാർ ഡ്രൈവർ പരപ്പ സ്വദേശി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലാണു അപകടം. ചെറുപുഴ ഭാഗത്തുനിന്ന് ആലക്കോട് പരപ്പയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടു കലുങ്കിന്റെ സംരക്ഷണ ഭിത്തിയുടെ മുകളിലൂടെ പറമ്പിലേക്കു പാഞ്ഞുകയറുകയായിരുന്നു. കാറിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഓടിക്കൂടിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്. മലയോര പാതയിൽ വാഹനാപകടങ്ങൾ വർധിച്ചു വരികയാണ്. അമിതവേഗവും രാത്രികാലങ്ങളിൽ പലയിടങ്ങളിലും വെളിച്ചമില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതിയുണ്ട്.

English Summary:

A driver narrowly escaped serious injury after his car crashed on the Cherupuzha-Alakode hill highway.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com